play-sharp-fill
കീഴ്‌ക്കോടതി വിധിക്ക് സ്റ്റേ; സോളാര്‍ മാനനഷ്ടകേസില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി

കീഴ്‌ക്കോടതി വിധിക്ക് സ്റ്റേ; സോളാര്‍ മാനനഷ്ടകേസില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടി

സ്വന്തം ലേഖിക
തിരുവനന്തപുരം: സോളാര്‍ മാനനഷ്ടകേസില്‍ വി എസ് നഷ്ടപരിഹാരം നല്‍കണമെന്ന കീഴ്‌ക്കോടതി വിധിക്ക് സ്റ്റേ.

സോളാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പത്ത് ലക്ഷം രൂപ വി.എസ്.അച്യുതാനന്ദൻ നൽകണമെന്ന കോടതി ഉത്തരവിനാണ് ജില്ലാ കോടതി സ്റ്റേ ചെയ്‌തത്.


ഈ ഉത്തരവിന് കോടതി ഉപാധികളോടെ സ്റ്റേ അനുവദിക്കുകയായിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി പി.വി.ബാലകൃഷ്‌ണന്‍റെതാണ് ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകീർത്തി കേസിൽ ഉമ്മൻ ചാണ്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്ന വിധിക്കെതിരെ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ജില്ലാ കോടതിയിൽ അപ്പീൽ നൽകിയത്.

വി.എസ്.അച്യുതാനന്ദൻ പത്ത് ലക്ഷത്തി പതിനായിരം രൂപ നൽകണമെന്ന് ജനുവരി 22 നാണ് സബ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

2013 ഓഗസ്തില്‍ ഒരു സ്വകാര്യ ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള വിഎസ്സിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി ഒരു കമ്പനി ഉണ്ടാക്കി അഴിമതി നടത്തിയെന്നായിരുന്നു വി.എസിന്റെ ആരോപണം.

ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്‌.