play-sharp-fill
സുരക്ഷിതമായി ഇനി സ്‌കാനിംങ് നടത്താം; കോട്ടയം കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രം സ്ഥാപിക്കുന്നു; സ്‌കാനിംങ് മെഷീൻ ഉദ്ഘാടനം ഫെബ്രുവരി 26 ശനിയാഴ്ച ഹോമിയോ ആശുപത്രിയിൽ

സുരക്ഷിതമായി ഇനി സ്‌കാനിംങ് നടത്താം; കോട്ടയം കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്തിന്റെ അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രം സ്ഥാപിക്കുന്നു; സ്‌കാനിംങ് മെഷീൻ ഉദ്ഘാടനം ഫെബ്രുവരി 26 ശനിയാഴ്ച ഹോമിയോ ആശുപത്രിയിൽ

സ്വന്തം ലേഖിക

കോട്ടയം: കുറിച്ചി ഹോമിയോ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് മുൻകൈ എടുത്ത് സ്ഥാപിക്കുന്ന അൾട്രാ സൗണ്ട് സ്‌കാനിങ് മെഷീൻ ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് കുറിച്ചി ഹോമിയോ ആശുപത്രി വളപ്പിൽ നടക്കുന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി അധ്യക്ഷത വഹിക്കും. ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് മുൻകൈ എടുത്താണ് പതിമൂന്നു ലക്ഷം രൂപ വിനിയോഗിച്ചു അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രണം സ്ഥാപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമീണ മേഖലയിൽ അൾട്രാ സൗണ്ട് സ്‌കാനിംങ് യന്ത്രം നിലവിലില്ല. ഈ സാഹചര്യത്തിൽ ഇത് കൂടുതൽ ഗുണകരമായി മാറും.

ഈ അൾട്രാ സൗണ്ട് സ്‌കാനിങ് മെഷ്യൻ സ്ഥാപിക്കുന്നതോടെ സുരക്ഷിതമായി തന്നെ സ്‌കാനിംങ് എടുക്കാൻ സാധിക്കുന്നതാണ്. ഗർഭാവസ്ഥയിലുള്ള സ്ത്രീകൾക്ക് അൾട്രാ സൗണ്ട് സ്‌കാനിങ് നടത്താൻ സാധിക്കും.

ആശുപത്രിയിലെ ഫെർട്ടിലിറ്റി ക്ലിനിക്കിന് വേണ്ടി ഇത് ഉപയോഗിക്കാൻ സാധിക്കും. വേരിക്കോസ് വെയിൻ, അൾസർ തുടങ്ങിയ രോഗങ്ങൾക്കുള്ള വിശദമായ പഠനം നടത്താനും ഈ സ്‌കാനിംങ് യന്ത്രം ഉപയോഗിച്ച് സാധിക്കും. ഗർഭസ്ഥ ശിശുവിന്റെ ഏറ്റവും വിശദമായ പരിശോധന പോലും ഈ യന്ത്രം ഉപയോഗിച്ച് നടത്താൻ സാധിക്കും.

കാർഡിയോളജി അടക്കമുള്ള പരിശോധനകൾക്ക് ഭാവിയിൽ ഈ സ്‌കാനിംങ് യന്ത്രം ഉപയോഗിക്കാൻ സാധിക്കും. ക്യാൻസർ നിർണ്ണയത്തിന് പ്രൈമറി ലൈവലിൽ ഈ മെഷീൻ ഉപയോഗിക്കാൻ സാധിക്കും.

ജില്ലാ പഞ്ചായത്ത് കുറിച്ചി ഡിവിഷൻ അംഗം പി.കെ വൈശാഖ് സ്വാഗതം ആശംസിക്കും. പള്ളം ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ.ടോമിച്ചൻ ജോസഫ് ആമുഖ പ്രസംഗം നടത്തും. കോട്ടയം ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.അജി വിൽസൺ പദ്ധതി വിശദീകരണം നടത്തും.

ജില്ലാ പഞ്ചായത്ത് കോട്ടയം വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്‌സൺ പുഷ്പമണി, കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്‌സൺ ധനുജ സുരേന്ദ്രൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുനിൽകുമാർ, കുറിച്ചി പഞ്ചായത്ത് വാർഡ് അംഗം പ്രശാന്ത് മനന്താനം, യു.ഡി.എഫ് അംഗം ബിനു സോമൻ, എൽ.ഡി.എഫിലെ കെ.ഡി സുഗതൻ, ബി.ജെ.പിയിലെ ബി.ആർ മഞ്ജീഷ് എന്നിവർ പങ്കെടുക്കും. കുറിച്ചി ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ.ലീന മേരി കുര്യാക്കോസ് നന്ദി രേഖപ്പെടുത്തും.