play-sharp-fill
ഉള്ളിയുടെ കയറ്റുമതി നിരോധനം മാര്‍ച്ച്‌ 31 വരെ തുടരും ; ആഭ്യന്തര വില കുത്തനെ ഉയർന്നതാണ് ഉള്ളിയുടെ കയറ്റുമതി കേന്ദ്രം നിരോധിക്കാനുള്ള കാരണം

ഉള്ളിയുടെ കയറ്റുമതി നിരോധനം മാര്‍ച്ച്‌ 31 വരെ തുടരും ; ആഭ്യന്തര വില കുത്തനെ ഉയർന്നതാണ് ഉള്ളിയുടെ കയറ്റുമതി കേന്ദ്രം നിരോധിക്കാനുള്ള കാരണം

ദില്ലി: ഉള്ളിയുടെ കയറ്റുമതി നിരോധനം മാർച്ച്‌ 31 വരെ തുടരും. ആഭ്യന്തര വില കുത്തനെ ഉയർന്നതാണ് ഉള്ളിയുടെ കയറ്റുമതി കേന്ദ്രം നിരോധിക്കാനുള്ള കാരണം.2023 ഡിസംബർ 8 ന് സർക്കാർ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിരുന്നു.

ഉള്ളി കയറ്റുമതി നിരോധനം പിൻവലിച്ചിട്ടില്ലെന്നും ഇത് പ്രാബല്യത്തിലാണെന്നും മാർച്ച്‌ 31 വരെ നിലനില്‍ക്കുമെന്നും ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് പറഞ്ഞു. രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ഉള്ളിയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കുക എന്നതാണ് സർക്കാരിൻ്റെ പരമമായ മുൻഗണന എന്ന് രോഹിത് കുമാർ സിംഗ് പറഞ്ഞു.


കയറ്റുമതി നിരോധനം പിൻവലിച്ചെന്ന അടിസ്ഥാനരഹിതമല്ലാത്ത റിപ്പോർട്ടുകള്‍ക്കൊടുവില്‍ രാജ്യത്തെ ഏറ്റവും വലിയ മൊത്ത ഉള്ളി വിപണിയായ ലാസല്‍ഗോണില്‍ ഫെബ്രുവരി 17 ന് ക്വിൻ്റലിന് 1,280 രൂപയായിരുന്ന ഉള്ളിവില ഫെബ്രുവരി 19 ന് ക്വിൻ്റലിന് 40.62 ശതമാനം ഉയർന്ന് 1,800 രൂപയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർച്ച്‌ 31 ന് ശേഷവും നിരോധനം നീക്കാൻ സാധ്യതയില്ല, കാരണം ശീതകാലത്ത് ഉള്ളി ഉല്‍പാദനം കുറയും പ്രത്യേകിച്ച്‌ മഹാരാഷ്ട്രയില്‍ ഇതിനാല്‍ കയറ്റുമതി നിയന്ത്രണം നീട്ടാനാണ് സാധ്യത. 2023 ശീതകാലത്ത് ഉള്ളി ഉല്‍പാദനം 22.7 ദശലക്ഷം ടണ്‍ ആയിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ പ്രധാന സംസ്ഥാനങ്ങളിലെ ഉള്ളി ഉത്പാദനം വരും ദിവസങ്ങളില്‍ കൃഷി മന്ത്രാലയ ഉദ്യോഗസ്ഥർ വിലയിരുത്തും.