play-sharp-fill
യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ച ആദ്യ ദൗത്യവിമാനം മുംബൈയിലെത്തി ; 27 മലയാളികളുൾപ്പെടെ 219 യാത്രക്കാർ

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ച ആദ്യ ദൗത്യവിമാനം മുംബൈയിലെത്തി ; 27 മലയാളികളുൾപ്പെടെ 219 യാത്രക്കാർ

സ്വന്തം ലേഖകൻ

മുംബൈ: യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ച ആദ്യ ദൗത്യവിമാനം മുംബൈയിലിറങ്ങി. 219 യാത്രക്കാരാണ് ദൗത്യ വിമാനത്തിലുള്ളത്. ഇതിൽ 25ലധികം പേർ മലയാളികളാണെന്നാണ് വിവരം.

സംഘത്തെ കേന്ദ്ര മന്ത്രി പീയുഷ് ഗോയൽ സ്വീകരിച്ചു. റഷ്യ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഇന്ത്യയിലേക്ക് തിരിക്കുന്ന ആദ്യ വിമാനമാണിത്. രണ്ടാം ദൗത്യത്തിനായി റൊമാനിയയിലേക്ക് വിമാനം തിരിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡൽഹിയിൽ നിന്നും ഹംഗറിയിലേക്കുള്ള വിമാനം 9 മണിയോടെ പുറപ്പെടുമെന്നാണ് സൂചന. ഹംഗറിയിൽ നിന്നും 1.15 ഓടെ വിമാനം ഇന്ത്യയിലേക്ക് തിരിക്കുക എന്ന രീതിയിലാണ് സമയക്രമീകരണങ്ങൾ. വന്ദേ ഭാരത് മിഷന്റെ കീഴിലാണ് 256 സീറ്റുകളുള്ള ബോയിംഗ് 787 വിമാനങ്ങൾ സർവീസ് നടത്തുകയെന്ന് ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം യുക്രെയിനിൽ നിന്നും കേന്ദ്രസർക്കാരിന്റെ ദൗത്യ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകൾ സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെത്തുന്ന മലയാളികളുടെ വിവരങ്ങൾ മുൻകൂട്ടി ലഭ്യമാകാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

വിമാനത്താവളത്തിലെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിച്ച് നാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കാൻ വേണ്ട നടപടികൾ റെസിഡന്റ് കമ്മീഷണറും നോർക്ക ഉദ്യോഗസ്ഥരും കൈക്കൊള്ളും. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനും അവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനും ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.