ദീപയടിക്ക് ഒടുവിൽ യുജിസി ഇടപെടൽ.കവിത മോഷണത്തിൽ ദീപ നിശാന്തിനോട് യുജിസി വിശദീകരണം തേടിയതോടെ കുരുക്കിലായി ദീപ;അന്വേഷണം എതിരായാൽ പണി പോകും.

ദീപയടിക്ക് ഒടുവിൽ യുജിസി ഇടപെടൽ.കവിത മോഷണത്തിൽ ദീപ നിശാന്തിനോട് യുജിസി വിശദീകരണം തേടിയതോടെ കുരുക്കിലായി ദീപ;അന്വേഷണം എതിരായാൽ പണി പോകും.

തൃശ്ശൂർ: കേരള വർമ കോളേജ് അദ്ധ്യാപിക ദീപാ നിശാന്ത് കവി കലേഷിന്റെ കവിത അടിച്ചുമാറ്റി സ്വന്തം പേരിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ യുജിസി ഇടപെടൽ. കവിതാ മോഷണം വിവാദം സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട് കേരള വർമ്മ കോളേജ് പ്രിൻസിപ്പളിന് യുജിസി നോട്ടീസയച്ചു. അദ്ധ്യാപികമാർക്കെല്ലാം കളങ്കമാണ് കവിതാ മോഷണമെന്ന വാദം സജീവമായിരുന്നു.തൃശ്ശൂർ സ്വദേശി സിആർ സുകുവാണ് കവിതാ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അദ്ധ്യാപികയ്ക്കെതിരെ യുജിസിക്ക് പരാതി നൽകിയത്.കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകണമെന്നും മോഷണവിവാദത്തിൽ കോളേജ് മാനേജ്മെന്റിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്നും യുജിസിയുടെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കവിതാമോഷണവുമായി ബന്ധപ്പെട്ട് കോളേജ് തലത്തിൽ അന്വേഷണം വല്ലതും നടന്നിട്ടുണ്ടോയെന്ന് കത്തിൽ ആരാഞ്ഞിട്ടുണ്ട്. അന്വേഷണം നടന്നെങ്കിൽ ആ റിപ്പോർട്ട് യുജിസിക്ക് ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്. കലേഷിന്റെ കവിത മോഷ്ടിച്ച് എകെപിസിടിഎയുടെ സർവ്വീസ് മാഗസിനിൽ പ്രസിദ്ധീകരിച്ചതിന് ദീപ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറഞ്ഞിരുന്നു. ഇതുകൊണ്ട് പ്രശ്നം തീരില്ലെന്നാണ് യുജിസിയുടെ നടപടിയിൽ നിന്ന് ലഭിക്കുന്ന സൂചന. വിഷയത്തിൽ ദീപയോട് കോളേജ് മാനേജ്മെന്റിന് വിശദീകരണം ചോദിക്കേണ്ടി വരും. ഇതിൽ മോഷണം സമ്മതിച്ചാൽ യുജിസിയുടെ നടപടിയും വരും. ജോലി പോലും പോകാൻ സാധ്യതയുമുണ്ട്.യുവകവി കലേഷിന്റെ കവിത സ്വന്തം പേരിൽ ദീപ പ്രസിദ്ധീകരിച്ചത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.