play-sharp-fill
കാമുകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഉഗാണ്ടൻ ഒളിമ്പിക്സ് താരത്തിന് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ റബേക്ക ചികിത്സയിലിരിക്കെയായിരുന്നു മരണം

കാമുകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ഉഗാണ്ടൻ ഒളിമ്പിക്സ് താരത്തിന് ദാരുണാന്ത്യം; ഗുരുതരമായി പരിക്കേറ്റ റബേക്ക ചികിത്സയിലിരിക്കെയായിരുന്നു മരണം

കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഉഗാണ്ടൻ ഒളിമ്പിക്സ് താരം റെബേക്ക ചെപ്‌റ്റെഗി (33) മരിച്ചു.

ശരീരത്തിന്‍റെ 80 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.


ഞായറാഴ്ച വീട്ടില്‍വെച്ച് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ചയാണ് റെബേക്കയുടെ കാമുകനും കെനിയന്‍ വംശജനുമായ ഡിക്സ്ൺ എൻഡൈമയാണ് ആക്രമണം നടത്തിയത്.

ആക്രമണത്തിനിടെ 30 ശതമാനം പൊള്ളലേറ്റ എൻഡൈമയും ചികിത്സയിലാണ്.

തന്‍റെ മകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്ന ഡിക്സണെതിരെ നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് റെബേക്കയുടെ പിതാവ് ജോസഫ് ചെപ്‌റ്റേഗി പറഞ്ഞു. റെബേക്ക വാങ്ങിയ സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.

2022ലെ അബുദാബി മാരത്തണില്‍ 2 മണിക്കൂര്‍ 22 മിനിറ്റ് 47 സെക്കന്‍ഡുകളില്‍ ഫിനഷ് ചെയ്താണ് റെബേക്ക പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയത്.

കഴിഞ്ഞ മാസം നടന്ന പാരീസ് ഒളിംപിക്‌സിൽ വനിതാ മാരത്തണിൽ മത്സരിച്ച റെബേക്ക 44-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.