ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത് പരമഹംസ ആചാര്യ…

ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് 10 കോടി വാഗ്ദാനം ചെയ്ത് പരമഹംസ ആചാര്യ…

സ്വന്തം ലേഖകൻ

ഡല്‍ഹി: തമിഴ്‌നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതനധര്‍മ വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രകോപനപരമായ ആഹ്വാനവുമായി അയോദ്ധ്യയിലെ സന്യാസി പരമഹംസ ആചാര്യ.ഉദയനിനിധി സ്റ്റാലിന്റെ തല വെട്ടുന്നവര്‍ക്ക് പത്തുകോടി പരിതോഷികം നല്‍കുമെന്നാണ് പരമഹംസ ആചാര്യയുടെ വാഗ്ദാനം.പ്രതീകാത്മകമായി ഫോട്ടോയിലെ ഉദയനിധിയുടെ തല വാളുകൊണ്ട് മുറിക്കുന്ന വീഡിയോയും പങ്കുവെച്ചിട്ടുണ്ട് ”സനാതന ധര്‍മ്മത്തിന്റെ വേരുകള്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബുള്ളതാണ്.

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് മതങ്ങളുണ്ടായത്. അതിന് മുമ്ബ് ഭൂമുഖത്ത് ഒരേയൊരു മതമേ ഉണ്ടായിരുന്നുള്ളൂ. ആ മതം സനാതന ധര്‍മ്മമായിരുന്നു.സനാതന ധര്‍മ്മത്തിന് തുടക്കമോ അവസാനമോ ഇല്ല, അത് ഒരിക്കലും നശിക്കുകയോ നശിപ്പിക്കാനോ ആവില്ലെന്നും പരമഹംസ ആചാര്യ പറഞ്ഞു. സനാതന ധര്‍മ്മം തകര്‍ക്കാൻ ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധര്‍മ്മത്തിന് എതിരെ സംസാരിച്ചത്.സനാതന ധര്‍മത്തെ പ്രതിരോധിക്കുകയല്ല തുടച്ച്‌ നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച്‌ നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്.അതേസമയം, വധഭീഷണിയും പാരിതോഷികം പ്രഖ്യാപിച്ചതിന് മുമ്ബും പരമഹംസ ആചാര്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

രാംചരിതമാനസിനെതിരായ പരാമര്‍ശം നടത്തിയ ബീഹാര്‍ മന്ത്രിയുടെ നാവ് അരിയുന്നവക്ക് 10 കോടി രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചതായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. ബോളിവുഡ് താരം ഷാരൂഖ് ഖാനെ കണ്ടാല്‍ ജീവനോടെ ചുട്ടെരിക്കുമെന്ന് പറഞ്ഞതായിരുന്നു മറ്റൊന്ന് ‘ബേഷാരം രംഗ്’ എന്ന ഗാനവുമായി ബന്ധപ്പെട്ട വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അത്.