യുഡിഎഫ് വികസനം മുടക്കികള്‍; സില്‍വര്‍ ലൈന്‍ നാടിന് വേണ്ടിയുള്ള പദ്ധതി: മുഖ്യമന്ത്രി

യുഡിഎഫ് വികസനം മുടക്കികള്‍; സില്‍വര്‍ ലൈന്‍ നാടിന് വേണ്ടിയുള്ള പദ്ധതി: മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

പാലക്കാട്: യുഡിഎഫ് വികസനം മുടക്കികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സില്‍വര്‍ ലൈന്‍ പദ്ധതി എല്‍ഡിഎഫിന് വേണ്ടിയുള്ളതല്ലെന്നും നാടിന് വേണ്ടിയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് കര്‍ഷക സംഘത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തില്‍ റോഡ് വികസനം ശാശ്വത വഴിയല്ലെന്ന് പിണറായി പറഞ്ഞു. വാഹനം കൂടിയാല്‍ പ്രതിസന്ധി ഉണ്ടാകും. പുതിയ കാലത്തിന് അനുസരിച്ചു മാറാന്‍ തയ്യാറാവണം. വേഗത്തില്‍ സഞ്ചരിക്കാന്‍ ട്രെയിന്‍ വേണം. യുഡിഎഫ് പറഞ്ഞ ഹൈ സ്പീഡ് പദ്ധതി, ഞങ്ങള്‍ സെമി ഹൈ സ്പീഡ് ആക്കിയെന്നേ ഉള്ളൂവെന്നും പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫ് സെമി ഹൈ സ്പീഡ് പദ്ധതി നടപ്പിലാക്കാന്‍ പാടില്ലത്രേ. അതാണ് ഇപ്പോള്‍ യുഡിഎഫ് പറയുന്നത്. യുഡിഎഫ് വികസനം മുടക്കികളാണ്. ഇതൊന്നും എല്‍ഡിഎഫിനു വേണ്ടിയുള്ള പദ്ധതികളല്ല, നാടിനു വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

വികസന പദ്ധതികളില്‍ രാഷ്ട്രീയമില്ലെന്നും ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പമുണ്ടെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി വേദിയില്‍ പ്രശംസിച്ചു. നാടിന്റെ വികസനം മോഹിക്കുന്നവര്‍ എ വി ഗോപിനാഥിന്റെ വഴി തെരഞ്ഞെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.