വെയിലാറി മഴയെത്തിയിട്ടും ചൂട് തണുക്കാതെ തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണം: ആവേശക്കോട്ടയിൽ വിജയം ഉറപ്പിച്ച യുഡിഎഫ് സ്ഥാനാർത്ഥി 

വെയിലാറി മഴയെത്തിയിട്ടും ചൂട് തണുക്കാതെ തോമസ് ചാഴികാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണം: ആവേശക്കോട്ടയിൽ വിജയം ഉറപ്പിച്ച യുഡിഎഫ് സ്ഥാനാർത്ഥി 

സ്വന്തം ലേഖകൻ

കോട്ടയം: വെയിലാറി മഴയെത്തിയിട്ടും പ്രചാരണത്തിന്റെ ചൂട് ഒരു തരി പോലും കുറയാതെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. അണികളും നാട്ടുകാരും ഒരു പോലെ ആവേശത്തോടെ സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ തയ്യാറെടുത്തു നിൽക്കുമ്പോൾ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ വിജയത്തിൽകുറഞ്ഞതൊന്നും പ്രതീക്ഷിക്കാൻ യുഡിഎഫിനും, സ്ഥാനാർത്ഥി തോമസ് ചാഴികാടനും സാധിക്കില്ല.

അണികളും സാധാരണക്കാരും പകർന്നു നൽകിയ ആവേശത്തിലാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും ക്യാമ്പ്.
ഇന്നലെ കോട്ടയം കുമാരനല്ലൂരിൽ നിന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം ആരംഭിച്ചത്. യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രചാരണം ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ഇരുപത് പാർലമെന്റ് മണ്ഡലങ്ങളിലും യുഡിഎഫ്് സ്ഥാനാർത്ഥികൾ വിജയം ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ വരവോടെ സംസ്ഥാനം മുഴുവൻ യുഡിഎഫ് തരംഗം ആഞ്ഞടിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം പാർലമെന്റ് മണ്ഡലത്തിലും തോമസ് ചാഴികാടൻ എന്ന പേരല്ലാതെ മറ്റൊരു പേരും കേൾക്കാനില്ലാത്ത അവസ്ഥയാണ്. തോമസ് ചാഴികാടനെപ്പോലെ സൗമ്യനും ജനകീയനുമായ സ്ഥാനാർത്ഥി പാർലമെന്റിൽ കോട്ടയത്തെ പ്രതിനിധീകരിക്കുക എന്നത് ഏതൊരു നാടിന്റെയും ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ തോമസ് ചാഴികാടൻ തുറന്ന വാഹനത്തിൽ പ്രചാരണത്തിനെത്തി. എല്ലായിടത്തും നൂറുകണക്കിന് സാധാരണക്കാരായ വോട്ടർമാരാണ് തോമസ് ചാഴികാടനെ സ്വീകരിക്കാനായി കാത്തു നിന്നിരുന്നത്. ഓരോ വേദിയിലും ശിങ്കാരിമേളയും, നാസിക് ഡോളും, ചെണ്ടമേളവും അടക്കമുള്ളവ ഒരുക്കിയാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. ഉച്ചവരെ പൊള്ളുന്ന വെയിലിൽ പ്രചാരണം നടത്തിയ സ്ഥാനാർത്ഥിയെ വൈകിട്ട് കാത്തിരുന്നത് കുളിർ മഴയായിരുന്നു. പൊള്ളുന്ന വെയിലിലും, നന്നായി പെയ്ത മഴയിലും എല്ലായിടത്തും സാധാരണക്കാരായ വോട്ടർമാർ കണ്ണിലെണ്ണയൊഴിച്ച് കാത്തു നിൽക്കുകയായിരുന്നു. കുമാരനല്ലൂരിൽ നിന്നും ആരംഭിച്ച പര്യടനം നഗരസഭ പരിധിയിലാണ് പ്രചാരണം നടത്തിയത്. തിരുവാതുക്കലിലും, കോട്ടയം നഗരപരിധിയിലും, അടക്കമുള്ള സ്ഥലങ്ങളിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരങ്ങളാണ് പ്രചാരണത്തിനായി കാത്തു നിന്നിരുന്നത്.
പെസഹ വ്യാഴം ദിനമായ ഏപ്രിൽ 18 ന് പാലാ നിയോജക മണ്ഡലത്തിലാണ് സ്ഥാനാർത്ഥി എത്തുക. കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുടെ  നിര്യാണത്തെ തുടർന്ന് മണ്ഡലത്തിലെ പ്രചാരണം പൂർണമായും ഒഴിവാക്കി കെ.എം മാണി സ്മൃതി യാത്രയായാണ് മണ്ഡലത്തിലെ പ്രചാരണം നടത്തുക. പാലായിലെ എട്ടു പഞ്ചായത്തിലും, പാലാ നഗരസഭയിലും കെ.എം മാണി സ്മൃതിയാത്ര നടക്കും. രാവിലെ എട്ടു മണിയോടെ കെ.എം മാണിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് സ്മൃതിയാത്ര ആരംഭിക്കുക. മീനച്ചിൽ മണ്ഡലത്തിലെ പാറപ്പള്ളി പാട്ടുപാറ ജംഗ്ഷനിൽ നിന്നും രാവിലെ പത്തിന് കെ.എം മാണി സ്മൃതി യാത്ര ആരംഭിക്കും. തുടർന്ന് എലിക്കുളം, കൊഴുവനാൽ, രാമപുരം, തലപ്പുലം എന്നിവിടങ്ങളിലാണ് ഇന്ന് സ്മൃതി യാത്ര നടക്കുക.
ദുഖവെള്ളി ദിനത്തിൽ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ മാറ്റി വച്ചിരിക്കുകയാണ്. ശനിയാഴ്ച കോട്ടയം നിയോജക മണ്ഡലത്തിന്റെ ഭാഗമായ വിജയപുരത്തും, കോട്ടയം ഈസ്റ്റിലുമാണ് തോമസ് ചാഴിടാകന്റെ പ്രചാരണം ക്രമീകരിച്ചിരിക്കുന്നത്.