play-sharp-fill
ബിരിയാണി വിറ്റ് 10 ലക്ഷം രൂപ സ്വരൂപിച്ച് വൃക്കരോഗിക്ക് നൽകി ഉദയനാപുരം പഞ്ചായത്തിലെ ജനകീയ സമിതി :

ബിരിയാണി വിറ്റ് 10 ലക്ഷം രൂപ സ്വരൂപിച്ച് വൃക്കരോഗിക്ക് നൽകി ഉദയനാപുരം പഞ്ചായത്തിലെ ജനകീയ സമിതി :

 

സ്വന്തം ലേഖകൻ
ഉദയനാപുരം: ബിരിയാണി വിറ്റ് 10 ലക്ഷം രൂപ സ്വരൂപിച്ച് വൃക്കരോഗിക്ക് നൽകി ഉദയനാപുരം പഞ്ചായത്തിലെ ജനകീയ സമിതി .ഇരു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയിലായ യുവാവിൻ്റെ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താനാണ് ജനകീയ സമിതി ബിരിയാണി ചലഞ്ച് നടത്തിയത്.

ഉദയനാപുരം നക്കംതുരുത്ത് കുന്നുംപുറത്ത് താഴ്ചയിൽ മാഹിൻ്റെ (43) ജീവൻ രക്ഷിക്കാനാണ് ഉദയനാപുരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി.അനൂപ് ചെയർമാനായുള്ള നക്കംതുരുത്ത് ജനകീയ സമിതി ബിരിയാണി ചലഞ്ച് നടത്തിയത്. നൂറു രൂപ നിരക്കിൽ 11,500ബിരിയാണികളാണ് ഉദയനാപുരത്തും സമീപത്തുമായി വിറ്റത്. ബിരിയാണിയിൽ ചേർക്കേണ്ട ചേരുവകൾ ഒഴികെയുള്ളവ സുമനസുകൾ നൽകി. ബിരിയാണി തയ്യാറാക്കാനായി നക്കംതുരുത്ത് ജുമാ മസ്ജിദ് ഹാൾ ജുമാ മസ്ജിദ് അധികൃതർ വിട്ടുനൽകി. നക്കംതുരുത്തിലെ പാചകവിദഗ്ധർ സൗജന്യമായി ബിരിയാണി തയ്യാറാക്കിനൽകി. മാഹിൻ്റെ ശസ്ത്രക്രിയയ്ക്കും തുടർ ചികിൽസയ്ക്കും ഭീമമായ തുക വേണ്ടി വരും. ഡയാലിസിസിലൂടെ ജീവൻ നിലനിർത്തി വരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മാഹിൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.

മാഹിൻ്റെ വരുമാനത്തിലാണ് കാലിന് സുഖമില്ലാത്ത ഭാര്യയും രണ്ടു മക്കളും കഴിഞ്ഞിരുന്നത്. മാഹിൻ അസുഖ ബാധിതനായതോടെ നിർധന കുടുംബത്തിൻ്റെ ജീവിതം പ്രതിസന്ധിയിലായി. മാഹിനും കുടുംബവുമിപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്. പഞ്ചായത്ത് ലൈഫ് പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച വീടിൻ്റെ നിർമ്മാണം നാട്ടുകാരുടേയും സുമനസുകളുടേയും സഹായത്താൽ പുരോഗമിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാഹിൻ്റെ ചികിൽസയ്ക്കായി ധനസമാഹരണത്തിനായി നക്കംതുരുത്ത് ജനകീയ സമിതി എസ് ബി ഐ മറവൻതുരുത്ത് കുലശേഖരമംഗലം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Ac No.41576326556
1FSc SB1N0070354
Branch code 070354