‘വസീഗരാ എന്‍ നെഞ്ചിനിക്ക ഉന്‍ പൊന്‍മടിയില്‍ തൂങ്കിനാല്‍ പോതും’; നിയമസഭയിലെ ചടങ്ങില്‍ പാട്ട് പാടി യു.പ്രതിഭ എംഎല്‍എ; രമ്യാ ഹരിദാസ് പാടിയപ്പോള്‍ പുകിലുണ്ടാക്കിയവര്‍ എവിടെയെന്ന് സോഷ്യല്‍ മീഡിയ; വീഡിയോ കാണാം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ നിന്നും പാട്ടുംപാടി വിജയിച്ച ആളാണ് അഡ്വ. യു പ്രതിഭ എംഎല്‍എ. ഇപ്പോഴിതാ തനിക്ക് പാട്ട് നന്നായി വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് എംഎല്‍എ.
മിന്നലെ എന്ന തമിഴ് ചിത്രത്തിലെ ഹാരിസ് ജയരാജ് ഈണമിട്ട വസീഗരാ എന്‍ നെഞ്ചിനിക്കെ ഉന്‍ പൊന്‍ മടിയില്‍ എന്ന ഗാനമാണ് എംഎല്‍എ പാടിയിരിക്കുന്നത്. നിയമസഭയിലെ ഒരു ചടങ്ങിലാണ് എംഎല്‍എ പാട്ടുപാടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഭ തന്നെയാണ് പാട്ട് പാടുന്നതിന്റെ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലായതോടെ എംഎല്‍എയെ അഭിനന്ദിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. മറ്റൊരു വിഭാഗം രമ്യാ ഹരിദാസ് പാട്ട് പാടിയപ്പോഴുണ്ടായ വിവാദങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ്. അന്ന് പുകിയലുണ്ടാക്കിയവര്‍ മാളത്തിലൊളിച്ചോ എന്നാണ് പ്രധാന വിമര്‍ശനം.
വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും തന്റേതായ ശൈലി സൂക്ഷിക്കുന്ന പ്രതിഭ പാട്ടിലും നൃത്തത്തിലും പ്രതിഭയാണെന്നും തെളിയിച്ചു വഴിഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബുവിനൊപ്പം നാടോടി നൃത്തവേദി പങ്കിട്ട ചിത്രങ്ങളും തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിച്ചിരുന്നു.
എക്കാലത്തെയും ഹിറ്റ് പാട്ടുകളിലൊന്നായ വസീഗര, സിനിമയ്ക്കായി പാടിയിരിക്കുന്നത് ബോംബെ ജയശ്രീയാണ്.