play-sharp-fill
രണ്ടു വയസുകാരനെ വീടിന് സമീപത്തെ പാടത്ത് വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍

രണ്ടു വയസുകാരനെ വീടിന് സമീപത്തെ പാടത്ത് വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അന്തിക്കാട് പഴുവില്‍ വെസ്റ്റ് ജവഹര്‍ റോഡില്‍ തറയില്‍ സിജൊയുടെ മകന്‍ ജെര്‍മിയാണ് മരിച്ചത്.

കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേക്ഷിച്ചപ്പോഴാണ് വെള്ളം നിറഞ്ഞ പാടത്ത് മരിച്ച നിലയില്‍ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഴുവിലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വീടിന് സമീപത്തെ ഗെയ്റ്റ് ആരോ തുറന്നപ്പോള്‍ കുട്ടി അതു വഴി പാടത്തേക്ക് ഇറങ്ങിയതാകാമെന്നാണ് നിഗമനം. മാതാവ്: സീമ. സഹോദരങ്ങള്‍: ജെയ്ഡന്‍, ജോഷ്വ. അന്തിക്കാട് പൊലീസ് മേല്‍ നടപടി സ്വീകരിച്ചു,