play-sharp-fill
മുക്കുപണ്ടം പണയം വെച്ച് ആവശ്യപ്പെട്ടത്  അരലക്ഷം രൂപയോളം;  പരിശോധനയിൽ തെളിഞ്ഞത്  വ്യാജ സ്വർണമെന്ന്; രണ്ട് പേർ അറസ്റ്റിൽ

മുക്കുപണ്ടം പണയം വെച്ച് ആവശ്യപ്പെട്ടത് അരലക്ഷം രൂപയോളം; പരിശോധനയിൽ തെളിഞ്ഞത് വ്യാജ സ്വർണമെന്ന്; രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോഴിക്കോട്: ജില്ലയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ 2 പേർ അറസ്‌റ്റിൽ. അരലക്ഷം രൂപയോളം തട്ടാൻ ശ്രമിച്ച കേസിലാണ് കസബ പോലീസ് പ്രതികളെ പിടികൂടിയത്.

കൊയിലാണ്ടി കാപ്പാട് പാടത്ത്കുനി വീട്ടിൽ അലി അക്ബർ(22) കോർപറേഷൻ ഓഫിസിന് സമീപം നൂറി മഹൽ വീട്ടിൽ മുഹമ്മദ് നിയാസ്(23) എന്നിവരാണ് അറസ്‌റ്റിലായത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് കല്ലായി പാലത്തിന് സമീപമുള്ള പണമിടപാട് സ്‌ഥാപനത്തിൽ വ്യാജ സ്വർണം പണയം വെക്കാൻ ഇരുവരും എത്തിയത്.

തുടർന്ന് ഇരുവരും വലിയ തിരക്ക് കൂട്ടിയപ്പോൾ പണയം വെക്കാൻ കൊണ്ടുവന്ന ഉരുപ്പടി സ്‌ഥാപന ഉടമകൾ വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ വ്യാജ സ്വർണമാണെന്ന് തെളിഞ്ഞതോടെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്‌തു.

മറ്റേതെങ്കിലും സ്‌ഥാപനത്തിൽ ഇവർ മുക്കുപണ്ടം പണയം വച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കസബ പോലീസ് സബ് ഇൻസ്‌പെക്‌ടർ ടിഎസ് ശ്രീജിത്തും സംഘവും ചേർന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌.

സബ് ഇൻസ്‌പെക്‌ടർ എസ് അഭിഷേക്, സീനിയർ സിപിഒമാരായ എംകെ സജീവൻ, ജെ ജെറി, സിപിഒ വികെ പ്രണീഷ്, വനിത സിപിഒ വികെ സറീനാബി എന്നിവരും പോലീസ് സംഘത്തിൽ ഉൾപ്പെട്ടിരുന്നു.