video
play-sharp-fill
മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോട്ടയത്ത് രണ്ടിടങ്ങളിൽനിന്നായി കണ്ടെത്തിയത് 8 അടിയിലധികം നീളം വരുന്ന പെരുമ്പാമ്പുകളെ; സർപ്പ സ്നേക്ക് റെസ്ക്യൂ അംഗങ്ങളെത്തി പിടികൂടിയ  പാമ്പുകളെ വനം വകുപ്പിനു കൈമാറി

മണിക്കൂറുകളുടെ വ്യത്യാസത്തിൽ കോട്ടയത്ത് രണ്ടിടങ്ങളിൽനിന്നായി കണ്ടെത്തിയത് 8 അടിയിലധികം നീളം വരുന്ന പെരുമ്പാമ്പുകളെ; സർപ്പ സ്നേക്ക് റെസ്ക്യൂ അംഗങ്ങളെത്തി പിടികൂടിയ പാമ്പുകളെ വനം വകുപ്പിനു കൈമാറി

തലയോലപ്പറമ്പ്: വെള്ളൂർ, തലയോലപ്പറമ്പ് പൊട്ടൻചിറ എന്നിവിടങ്ങളിൽ നിന്നു മണിക്കൂറുകളുടെ വ്യത്യാസത്തിൽ പെരുമ്പാമ്പുകളെ സർപ്പ സ്നേക്ക് റെസ്ക്യൂ അംഗങ്ങൾ പിടികൂടി.

വെള്ളൂർ പഞ്ചായത്ത് പുത്തൻചന്ത ഭാഗത്ത് തൊഴിലുറപ്പു തൊഴിലാളികളുടെ നേതൃത്വത്തിൽ പുരയിടം വൃത്തിയാക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്കാണു പെരുമ്പാമ്പിനെ കണ്ടത്. തുടർന്നു സ്ഥലം ഉടമ അറിയിച്ചതനുസരിച്ചു പാമ്പുപിടിത്തത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ആൽബിൻ മാത്യു തോട്ടുപുറം, ജോൺസൺ ഒറക്കനാംകുഴി എന്നിവരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു.

ഇതിനിടെ, തലയോലപ്പറമ്പ്-വൈക്കം പ്രധാന റോഡരികിൽ തലയോലപ്പറമ്പ് പൊട്ടൻചിറയിൽ നിർമാണത്തിൽ ഇരിക്കുന്ന സ്വകാര്യ കെട്ടിടത്തിന്റെ ഉടമയും തൊഴിലാളികളും ചേർന്ന് ഓട വൃത്തിയാക്കുന്നതിനിടെ പാമ്പിനെ കണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെസിബിയുടെ സഹായത്തോടെ ഓടയുടെ മുകളിലെ സ്ലാബ് മാറ്റി സ്നേക്ക് റെസ്ക്യൂ അംഗങ്ങളായ ഇവർ ഇരുവരും ചേർന്നു പെരുമ്പാമ്പിനെ പിടികൂടുകയായിരുന്നു. 8 അടിയിലധികം നീളം വരുന്ന പാമ്പുകളെ വനം വകുപ്പിനു കൈമാറി.