play-sharp-fill
സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; വിഷു ഈസ്റ്റർ പ്രമാണിച്ച് രണ്ട് മാസത്തെപെന്‍ഷന്‍ ഒരുമിച്ച് നൽകും; ശനിയാഴ്ച മുതൽ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; വിഷു ഈസ്റ്റർ പ്രമാണിച്ച് രണ്ട് മാസത്തെപെന്‍ഷന്‍ ഒരുമിച്ച് നൽകും; ശനിയാഴ്ച മുതൽ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിഷു, ഈസ്റ്റർ പ്രമാണിച്ച് രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ ഒരുമിച്ച് നൽകുമെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ.


2022 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ തുകയായ 3200 രൂപയാണ് വിഷു-ഈസ്റ്റര്‍ പ്രമാണിച്ച് ഒരുമിച്ച് വിതരണം ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിലിലെ പെന്‍ഷന്‍ മുന്‍കൂറായി നല്‍കുകയാണ്. ഇന്നലെ മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനുവേണ്ടി 1537.88 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ നല്‍കുന്നതിനായി 208.55 കോടി രൂപയുമാണ് അനുവദിച്ചത്.

56.19 ലക്ഷം പേർക്കായി 1,746. 43 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. 56,97,455 പേർക്ക്‌ 3200 രൂപ വീതമാണ്‌ ലഭിക്കുക. പതിനാലിനുള്ളിൽ പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.

50,32,737 പേർ‌ സാമൂഹ്യ സുരക്ഷാ പെൻഷന്‌ അർഹരാണ്‌. 25.97 ലക്ഷം പേർക്ക്‌ അവരവരുടെ ബാങ്ക്‌ അക്കൗണ്ടിൽ പണമെത്തും. ബാക്കിയുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടെത്തിക്കും. ക്ഷേമ പെൻഷൻ അതത്‌ ക്ഷേമനിധി ബോർഡ്‌ വിതരണം ചെയ്യും.