തിരക്കേറിയ ദുരിത യാത്ര ;പരശുറാം എക്സ്പ്രസിൽ രണ്ട് പെൺകുട്ടികൾ കുഴഞ്ഞുവീണു

തിരക്കേറിയ ദുരിത യാത്ര ;പരശുറാം എക്സ്പ്രസിൽ രണ്ട് പെൺകുട്ടികൾ കുഴഞ്ഞുവീണു

സ്വന്തം ലേഖകൻ

കോഴിക്കോട്: ട്രെയിൻ യാത്രയ്ക്കിടെ രണ്ട് പെൺകുട്ടികൾ കുഴഞ്ഞുവീണു. പരശുറാം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവമുണ്ടായത്. തിരക്കേറിയ ദുരിത യാത്രയാണ് പെൺകുട്ടികൾ കുഴഞ്ഞുവീഴുന്നതിന് ഇടയാക്കിയത്.

തിങ്കളാഴ്ച രാവിലെ മംഗളൂരുവിൽ‌ നിന്നു നാഗർകോവിലിലേക്കു പുറപ്പെട്ട 16649 പരശുറാം എക്സ്പ്രസിൽ വടകരയിൽ നിന്നും കൊയിലാണ്ടിയിൽ നിന്നും കോഴിക്കോട്ടേക്കു കയറിയ 2 വിദ്യാർഥിനികളാണു കുഴഞ്ഞുവീണത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വന്ദേഭാരത് ട്രെയിൻ കടന്നുപോകാൻ പരശുറാം എക്സ്പ്രസ് അര മണിക്കൂറോളം തിക്കോടിയിൽ നിർത്തിയിട്ട സമയത്താണ് ഒരാൾ കുഴഞ്ഞുവീണത്. മറ്റൊരാൾ കുഴഞ്ഞുവീണതു കൊയിലാണ്ടിക്കും കോഴിക്കോടിനുമിടയിലാണ്. ഇരുവരെയും സഹയാത്രക്കാർ ശുശ്രൂഷ നൽകിയാണ് കോഴിക്കോട്ടെത്തിച്ചത്.