ബലാത്സംഗ കേസുകളില്‍ ‘രണ്ട് വിരല്‍ പരിശോധന’യ്ക്ക് വിലക്ക്; അനാവശ്യവും അശാസ്ത്രീയവുമായ പരിശോധന അതിജീവിതമാരെ വീണ്ടും ഇരകളാക്കുന്നു; സുപ്രീം കോടതി

ബലാത്സംഗ കേസുകളില്‍ ‘രണ്ട് വിരല്‍ പരിശോധന’യ്ക്ക് വിലക്ക്; അനാവശ്യവും അശാസ്ത്രീയവുമായ പരിശോധന അതിജീവിതമാരെ വീണ്ടും ഇരകളാക്കുന്നു; സുപ്രീം കോടതി

ദില്ലി: ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളിൽ നടത്തുന്ന രണ്ട് വിരൽ പരിശോധന സുപ്രിം കോടതി വിലക്കി. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത പരിശോധനയാണിത്.

അതിജീവിതയെ വീണ്ടും ഇരയാക്കുന്ന നടപടിയുമാണിതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പരിശോധന നടത്തുന്നവർക്കെതിരെ കേസ് എടുക്കുമെന്ന് കോടതി വ്യക്തമാക്കി.

ഇരകളുടെ ലൈംഗികാവയവത്തിനകത്തേക്ക് വിരൽ കയറ്റി മസിലുകളുടെ ബലം പരിശോധിച്ച് കന്യകാത്വം ഉറപ്പിക്കുന്നതായിരുന്നു ഈ പരിശോധന. എന്നാൽ യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഈ പരിശോധന നിർബാധം തുടർന്നു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ബലാത്സംഗ കേസിൽ വിധി പറയുന്നതിനിടെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡാണ് ഈ വിധി പുറപ്പെടുവിച്ചത്.

2013ല്‍ മുംബൈയിലെ ശക്തിമില്ലില്‍ വെച്ച് ഫോട്ടോ ജേര്‍ണലിസ്റ്റിനെ ബലാത്സംഗം ചെയ്ത കേസിൽ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയില്‍ ജെ.ജെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നടത്തിയ അസ്വസ്ഥത ഉണ്ടാക്കുന്ന ചില വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് ബോംബൈ ഹൈക്കോടതി വിവാദമായ ‘രണ്ട് വിരല്‍ പരിശോധന’ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.