പയ്യന്നൂരിലെ ആർ എസ് എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസ്; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

പയ്യന്നൂരിലെ ആർ എസ് എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞ കേസ്; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: ആർഎസ്എസ് കാര്യാലയത്തിന് നേർക്ക് ബോംബേറിഞ്ഞ സംഭവത്തിൽ രണ്ടു സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കാരമ്മൽ കശ്യപ് (23), പെരളം അങ്ങാടിവീട്ടിൽ ഗെനിൽ (25) എന്നിവരാണ് പിടിയിലായത്.

പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയത്തിന് നേരെയാണ് ബോംബേറുണ്ടായത്.ആർഎസ്എസ് കാര്യാലയമായ രാഷ്ട്രമന്ദിറിന് നേർക്ക് കഴിഞ്ഞ 11 ന് പുലർച്ചെയോടെയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തിൽ കെട്ടിടത്തിന്റെ ഗ്രില്ലുകൾക്കും ജനൽച്ചില്ലുകൾക്കും കേടുപറ്റിയിരുന്നു.സംഭവത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലം സന്ദർശിച്ചിരുന്നു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group