സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കി ആളുകളെ ആകര്‍ഷിക്കുകയും ഡോക്ടര്‍ എന്ന വ്യാജേന മരുന്നുകള്‍ നല്‍കി ചികിത്സ നടത്തുകയും ചെയ്തു; മലപ്പുറത്ത് യുവതി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
മലപ്പുറം: രജിസ്‌ട്രേഷന്‍ ഇല്ലാതെ ഡോക്ടര്‍ എന്ന വ്യാജേന മരുന്നുകള്‍ നല്‍കി വ്യാജ ചികിത്സ നടത്തിയവർ മലപ്പുറത്ത് പിടിയിൽ.
തിരുവനന്തപുരം മടത്തറ സ്വദേശിനിയായ ഹിസാന മന്‍സില്‍ സോഫി മോള്‍ (46) സുഹൃത്ത് കുറ്റ്യാടി സ്വദേശി നീളം പാറ ബഷീര്‍ (55) എന്നിവരാണ് പിടിയിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാവക്കാട് സ്വദേശിയുടെ പരാതിയില്‍ അന്വേഷണം നടത്തവെയാണ് പൂക്കയില്‍ വെച്ച് തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ പിടികൂടിയത്.
സോഷ്യല്‍ മീഡിയയില്‍ പരസ്യം നല്‍കി ആളുകളെ ആകര്‍ഷിക്കുകയും ചികിത്സ നല്‍കുകയും ആയിരുന്നു. മൈഗ്രൈന്‍ ഭേദമാക്കുന്നതിനു വേണ്ടിയാണ് പരാതിക്കാരനെ ചികിത്സിച്ചിരുന്നത്.
മുന്‍പും രണ്ടു കേസുകളില്‍ പിടിക്കപ്പെട്ടിട്ടുള്ള ആളാണ് അറസ്റ്റിലായ സോഫി മോള്‍ എസ് ഐ മാരായ പ്രദീപ് കുമാര്‍, ശശി , ഹരിദാസ് എഎസ്ഐ പ്രതീഷ് കുമാര്‍ സിപിഒമാരായ അരുണ്‍, ദില്‍ജിത്ത്, രമ്യ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ തിരൂര്‍ മജിസ്‌ട്രേറ്റു മുന്‍പാകെ ഹാജരാക്കി.