നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു

നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു

കൊല്ലം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട പരിശോധനാ വിവാദത്തിൽ രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. പരീക്ഷയുടെ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ഡോ. ഷംനാദ്, ഡോ. പ്രജി കുര്യൻ ഐസക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ നേരത്തെ അഞ്ച് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

പരിശോധന നടത്താനുള്ള നിർദേശം നൽകിയത് എൻ.ടി.എ നിരീക്ഷകരായ ഷംനാദ്, ഡോ. പ്രജി കുര്യൻ ഐസക് എന്നിവരാണെന്നാണ് ഇവർ പോലീസിന് മൊഴി നൽകിയത്. തുടർന്ന് പോലീസ് നീറ്റ് കൊല്ലം ജില്ലാ കോർഡിനേറ്ററിൽ നിന്ന് വിശദാംശങ്ങൾ തേടുകയും രണ്ട് അധ്യാപകരേയും ചടയമംഗലം പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.

വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റൊരു കോളേജിൽ നിന്നെത്തിയ എൻടിഎ ഒബ്‌സർവർ ആണ് ഡോ.ഷംനാദ്. ആയൂർ എഞ്ചിനീയറിങ് കോളേജ് അധ്യാപകനാണ് ഡോ. പ്രജി കുര്യൻ ഐസക്സ്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group