നിരന്തര കുറ്റവാളികളായ രണ്ടുപേർക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിച്ചു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

നിരന്തര കുറ്റവാളികളായ രണ്ടുപേർക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിച്ചു ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

സ്വന്തം ലേഖകൻ

നിരന്തര കുറ്റവാളികളായ രണ്ടുപേർക്കെതിരെ കാപ്പാ നിയമനടപടി സ്വീകരിച്ചു. പായിപ്പാട് കോട്ടമുറി ഭാഗത്ത് ചിറയിൽ വീട്ടിൽ അഭിജിത്ത് സി.എ (29), ഈരാറ്റുപേട്ട നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കണിയാംകുന്നേൽ വീട്ടിൽ മുന്ന വിളിക്കുന്ന മുഹമ്മദ് മുനീർ (24) എന്നിവർക്കെതിരെയാണ്aസ്വീകരിച്ചത്.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഭിജിത്തിനെ ജില്ലയിൽ നിന്നും ആറുമാസത്തേക്ക് നാടുകടത്തുകയും, മുഹമ്മദ് മുനീറിനെ കരുതൽ തടങ്കലിൽ അടയ്ക്കുകയുമായിരുന്നു. അഭിജിത്തിന് തൃക്കൊടിത്താനം സ്റ്റേഷനിൽ അടിപിടി, കൊലപാതക ശ്രമം തുടങ്ങിയ കേസുകളും, മുഹമ്മദ് മുനീറിന് ഈരാറ്റുപേട്ട, കോട്ടയം എക്സൈസ്, വൈക്കം എന്നീ സ്റ്റേഷനുകളിലായി കവര്‍ച്ച കേസുകളും, കഞ്ചാവ് കേസുകളും നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.