കാഞ്ഞിരപ്പള്ളി രൂപതക്കും, വണ്ടൻപതാൽ ഇടവകക്കും ഇത് അഭിമാന നിമിഷം; ഇരട്ട സഹോദരൻമാർ ഒരുമിച്ച് പൗരോഹിത്യത്തിലേക്ക്

കാഞ്ഞിരപ്പള്ളി രൂപതക്കും, വണ്ടൻപതാൽ ഇടവകക്കും ഇത് അഭിമാന നിമിഷം; ഇരട്ട സഹോദരൻമാർ ഒരുമിച്ച് പൗരോഹിത്യത്തിലേക്ക്

സ്വന്തം ലേഖിക

മുണ്ടക്കയം: ഇരട്ട സഹോദരന്മാർ ഒരുമിച്ച് പൗരോഹിത്യത്തിലേക്ക്.

വണ്ടൻപതാൽ പേഴുംകാട്ടിൽ ആൻഡ്രൂസ് സെലിന ദമ്പതികളുടെ അഞ്ച് മക്കളിൽ ഇരട്ടകുട്ടികളായ ആന്റോയും (ഡീക്കൻ ആൻഡ്രൂസ് ) അജോ (ഡീക്കൻ വർഗ്ഗീസ് ) യുമാണ് ഇന്ന് പൗരോഹിത്യ പദവി സ്വീകരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വണ്ടൻപതാൽ സെന്റ് പോൾ പള്ളിയിൽ ഇന്ന് രാവിലെ 9.15ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ കൈവയ്പ്പ് ശുശ്രൂഷ വഴി ഇരുവരും പട്ടം സ്വീകരിക്കും.

ബിഷപ്പുമാർ മാത്യു അറയ്ക്കൽ അനുഗ്രഹപ്രഭാക്ഷണം നടത്തും. വണ്ടൻപതാൽ ഇടവകയിൽ നിന്നും രൂപതയിൽ ശുശ്രൂഷ ചെയ്യുന്നതിനായി ആദ്യമായി ഇടവക വൈദികരാകുന്നതും ഇവരാണ്.

ഒറ്റനോട്ടത്തിൽ ഇരുവരേയും കണ്ടാൽ മനസിലാക്കാൻ ബുദ്ധിമുട്ടാണ്. രൂപവും ഭാവവും സംസാരവും നടപ്പും എല്ലാം ഒരേ പോലെ. പഠനത്തിൽ മിടുക്കരായിരുന്ന ഇരുവർക്കും ഒരേ പോലെയാണ് മാർക്കും ലഭിച്ചിരുന്നത്.

ഇവരുടെ മൂത്ത സഹോദരി അനു പാലായിലാണ്. ഇളയവരായ ആൽബിൻ അമൽ ജ്യോതിയിൽ എം.സി.എ. വിദ്യാർഥിയും അതുല്യാ പാലാ അൽഫോൻസാ കോളേജിലെ സുവോളജി വിദ്യാർഥിയുമാണ്.