play-sharp-fill
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ബുധനാഴ്ച മുതല്‍ ; ആദ്യ മത്സരത്തില്‍ യു.എസ്.എ ദക്ഷിണാഫ്രിക്കയെ നേരിടും ; ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെതിരെ

ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ബുധനാഴ്ച മുതല്‍ ; ആദ്യ മത്സരത്തില്‍ യു.എസ്.എ ദക്ഷിണാഫ്രിക്കയെ നേരിടും ; ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെതിരെ

സ്വന്തം ലേഖകൻ 

ട്വന്റി 20 ലോകകപ്പ് ആദ്യ ഘട്ട ഗ്രൂപ്പ് മത്സരങ്ങള്‍ അവാനിച്ചതോടെ നാല് ടീമുകളുടെ രണ്ട് ഗ്രൂപ്പുകളുള്ള സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ബുധനാഴ്ച ആരംഭിക്കും. മുന്‍ചാംപ്യന്മാരായ ഇന്ത്യയും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പിലാണ്. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ യു.എസ്.എ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ്.

ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യ, യുഎസ്എ ഗ്രൂപ്പ് ബിയില്‍ നിന്ന് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഗ്രൂപ്പ് സിയില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ്, ഗ്രൂപ്പ് ഡിയില്‍ നിന്ന് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളാണ് സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്. ഓരോ ടീമുകളും മൂന്ന് വീതം മത്സരങ്ങള്‍ കളിക്കും. രണ്ട് ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന രണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കളിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രൂപ്പ് ഒന്നില്‍ ഇന്ത്യ, ഓസ്ട്രേലിയ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളും ഗ്രൂപ്പ് രണ്ടില്‍ വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, യു.എസ്.എ ടിമുകളും ഏറ്റുമുട്ടും.