തിരുവനന്തപുരം നെടുമങ്ങാട് ഫോറസ്റ്റ് ഓഫിസ് വളപ്പിലെ മരം മുറിയ്ക്കുന്നതിനിടയിൽ അടുത്ത നിന്ന കേടായ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഫോറസ്റ്റ് ഓഫിസ് വളപ്പിലെ മരം മുറിയ്ക്കുന്നതിനിടയിൽ അടുത്ത നിന്ന കേടായ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പോത്തൻകോട് നന്നാട്ട്കാവ് സ്വദേശി ചന്ദ്രൻ നായർ (55) ആണ് മരിച്ചത്.
നെടുമങ്ങാട് ചുള്ളിമാനൂർ ഫോറസ്റ്റ് റെയ്ഞ്ച് ഫ്ലൈയിങ് സ്ക്വാഡ് ഓഫീസ് കോമ്പൗണ്ടിൽ മരം മുറിയ്ക്കുന്നതിനിടയിലാണ് അപകടം. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം. ഫോറസ്റ്റ് ഓഫീസിന് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടി അവിടെ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിന് കരാർ നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മരങ്ങൾ മുറിച്ച് മാറ്റുന്നതിന് ഇന്ന് രാവിലെ അഞ്ച് തൊഴിലാളികൾ എത്തി. മരം മുറിച്ച് മാറ്റുന്നതിന് ഇടയിൽ അതിന്റെ ചില്ലകൾ സമീപത്തെ കേടായ മരത്തിൽ തട്ടുകയും തുടർന്ന് കേടായ മരം കടപുഴകി ചന്ദ്രൻ നായരുടെ ദേഹത്ത് വീഴുകയായിരുന്നു. ചന്ദ്രൻ നായരെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.