play-sharp-fill
ഇനി തോന്നിയതു പോലെ വന്നാൽ ശമ്പളം പോകും : തിരുവനന്തപുരം നഗരസഭയിൽ പഞ്ചിംഗ് മെഷീൻ സ്ഥാപിച്ചു: ഇന്ന് മുതൽ ഒരാഴ്ച ട്രയൽ റൺ

ഇനി തോന്നിയതു പോലെ വന്നാൽ ശമ്പളം പോകും : തിരുവനന്തപുരം നഗരസഭയിൽ പഞ്ചിംഗ് മെഷീൻ സ്ഥാപിച്ചു: ഇന്ന് മുതൽ ഒരാഴ്ച ട്രയൽ റൺ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ ജീവനക്കാർക്ക് ഇനി തോന്നിയ രീതിയിൽ വരാനും പോകാനും സാധിക്കില്ല. സെക്രട്ടറിയറ്റിന് പിന്നാലെ നഗരസഭയിലും ജീവനക്കാർക്കും പഞ്ചിംഗ് എർപ്പെടുത്തി. ഒരാഴ്ച്ചത്തെ ട്രയൽ റണ്ണിന് ശേഷം പഞ്ചിംഗ് സ്പാർക്കുമായി ബന്ധിപ്പിക്കും.


 

ജീവനക്കാർ കൃത്യസമയത്ത് ജോലിക്കെത്തിയില്ലെങ്കിൽ ശമ്പളം നഷ്ടപ്പെടും. ഇന്ന് മുതൽ ഒരാഴ്ചയാണ് ട്രയൽ റൺ നടത്തുന്നത് . മാർച്ച് രണ്ടോടെ സ്പാർക്കുമായി പഞ്ചിംഗ് ബന്ധപ്പെടുത്താനാണ് തീരുമാനം . പ്യൂൺ തസ്തികയിൽ ഉള്ളവർ രാവിലെ 9.30 ന് മുന്നേ വന്നു പഞ്ച് ചെയ്യണം. മറ്റുള്ള ജീവനക്കാർക്ക് 10.15 ന് മുമ്പായി പഞ്ചിംഗ് ചെയ്തിരിക്കണം. വൈകിട്ടും പഞ്ചിംഗ് ചെയ്യണം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വിഷയത്തിൽ ആദ്യം ചില എതിർപ്പുകൾ ഉയർന്നെങ്കിലും ഇപ്പോൾ പഞ്ചിംഗുമായി സഹകരിക്കുകയാണ് ജീവനക്കാർ . പ്രധാന ഓഫീസിൽ 10 പഞ്ചിംഗ് മെഷീനുകളാണ് സ്ഥാപിച്ചിട്ടുള്ളത്. സർക്കിൾ ഓഫീസുകളിൽ 26 പഞ്ചിംഗ് മെഷീനുകൾ കൂടി സ്ഥാപിക്കും. പഞ്ചിംഗ് മെഷീനുകൾക്ക് പുറമേ നഗരസഭയിൽ പുതിയ 140 സിസിടിവി ക്യാമറകളും സ്ഥാപിച്ചു.