play-sharp-fill
അധ്യാപകദിനത്തിൽ വിദ്യാർഥിയുടെ മർദ്ദനം ; പരീക്ഷയ്ക്ക് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടു ; അധ്യാപകനെ പ്ലസ് ടു വിദ്യാർഥി മർദിച്ചു ; മുഖത്തും വയറ്റിലും മർദ്ദനമേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിൽ

അധ്യാപകദിനത്തിൽ വിദ്യാർഥിയുടെ മർദ്ദനം ; പരീക്ഷയ്ക്ക് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ടു ; അധ്യാപകനെ പ്ലസ് ടു വിദ്യാർഥി മർദിച്ചു ; മുഖത്തും വയറ്റിലും മർദ്ദനമേറ്റ അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ

കണ്ണൂർ: പരീക്ഷയ്ക്ക് ക്ലാസിൽ കയറാൻ ആവശ്യപ്പെട്ട അധ്യാപകനെ പ്ലസ് ടു വിദ്യാർഥി മർദിച്ചു. പള്ളിക്കുന്ന് ഗവ. എച്ച്.എസ്.എസ്. ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് അധ്യാപകൻ സി.എച്ച്. ഫാസിലിനാണ് അധ്യാപകദിനത്തിൽ മർദനമേറ്റത്.


വ്യാഴാഴ്ച രാവിലെ ഒൻപതിനാണ് സംഭവം. ഓണപ്പരീക്ഷയുടെ ഭാഗമായി വ്യാഴാഴ്ച രാവിലെ ഇംഗ്ലീഷ് പരീക്ഷയായിരുന്നു. ക്ലാസിൽ കയറാതെ കുറച്ച് വിദ്യാർഥികൾ വരാന്തയിൽ നിൽക്കുന്നതുകണ്ട് അധ്യാപകൻ എല്ലാവരോടും ക്ലാസിൽ കയറാൻ പറഞ്ഞു. രണ്ടുപേർ മാത്രം കയറാൻ കൂട്ടാക്കിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യാപകൻ വീണ്ടും നിർദേശിച്ചതോടെ അവരിലൊരാൾ മുന്നോട്ടുവന്ന് അധ്യാപകന്റെ മുഖത്ത് പലതവണ അടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തു. ഇതുകണ്ട് മറ്റ് അധ്യാപകരെത്തി വിദ്യാർഥിയെ പിടിച്ചുമാറ്റി. അധ്യാപകൻ ആശുപത്രിയിൽ ചികിത്സതേടി.

അധ്യാപകൻ നൽകിയ പരാതി ടൗൺ പോലീസിന് കൈമാറിയതായി പ്രിൻസിപ്പൽ യൂസഫ് ചന്ദ്രൻകണ്ടി പറഞ്ഞു. വിദ്യാർഥിയുടെ രക്ഷിതാവിനെ വിളിച്ചുവരുത്തുകയും അച്ചടക്കനടപടിയുടെ ഭാഗമായി വിദ്യാർഥിയെ സ്‌കൂളിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തു. പി.ടി.എ. യോഗം ചേർന്ന് തുടർനടപടി തീരുമാനിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.