
ടോക്യോ: വടക്കന്‍ ജപ്പാനില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇതോടെ തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.
ഇവേറ്റ് പ്രിഫെക്ചറിന്റെയും ഹോക്കൈഡോയുടെയും ചില ഭാഗങ്ങളില്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് താമസക്കാരോട് മാറാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതീവ ജാഗ്രതയിലാണ് ജപ്പാന്‍.
സുനാമി തിരമാലകള്‍ ആഞ്ഞടിക്കുമെന്നും ജപ്പാന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ള നദീതീരങ്ങളില്‍ നിന്നും മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആദ്യ തരംഗത്തിന് ശേഷം വലിയ സുനാമി ഉണ്ടാകുമെന്നും ജപ്പാൻ കാലാവസ്ഥാ ഏജൻസി മുന്നറിയിപ്പ് നല്‍കുന്നു.
ഏകദേശം 125 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ജപ്പാൻ ദ്വീപസമൂഹത്തില്‍, സാധാരണയായി എല്ലാ വര്‍ഷവും ഏകദേശം 1,500 ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നു. ലോകത്തിലെ ഭൂകമ്പങ്ങളുടെ 18 ശതമാനവും ഇവിടെയാണ്.









