രാമപുരത്ത് നിയന്ത്രണം വിട്ട കാർ താഴ്ച്ചയിലേക്ക് മറിഞ്ഞു; കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം 

Spread the love

കോട്ടയം: രാമപുരത്ത് ഏരിമറ്റം ജംഗ്ഷൻ സമീപം പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം. റൈഗൺ ജോർജാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഏകദേശം ഒരു മണിയോടെയായിരുന്നു അപകടം.

video
play-sharp-fill

നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകടത്തിന് കാരണമായത്. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാമെന്ന സംശയത്തിലാണ് പൊലീസ്.

അപകടസമയത്ത് പിൻസീറ്റിലായിരുന്നു റൈഗൺ. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group