തിരുവനന്തപുരത്ത് 4 ദിവസമായി കുടിവെള്ളം ലഭ്യമല്ല: ‘ പ്രശ്നം ഉടൻ പരിഹരിക്കു’മെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷന്‍ പരിധിയിലെ കുടിവെള്ള പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇന്ന് രാത്രിയ്ക്ക് മുൻപ് പ്രശ്നം പരിഹരിക്കപ്പടും.
വാൽവിലുണ്ടായ തകരാറാണ് പ്രതിസന്ധിയ്ക്ക് കാരണം. ഇല്ലായിരുന്നുവങ്കിൽ ഇന്നലെ തന്നെ പരിഹാരം കണ്ടെത്തുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഒരു പൈപ്പ് കൂടി ജോയിൻ ചെയ്താൽ മതി. ഇത്രയും സമയം എടുക്കുമെന്ന് കരുതിയില്ലെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
അതേ സമയം 44 വാർഡുകളിൽ ശുദ്ധജലം വിതരണം ചെയ്യുന്നതിന് കൂടുതൽ ടാങ്കറുകൾ എത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രശ്ന പരിഹാരത്തിനായി കോർപ്പറേഷനും വാട്ടർ അതോറിറ്റിയും ടാങ്കർ ഒരുക്കിയിട്ടുണ്ട്. ക്യൂ നിൽക്കാതെ വെള്ളം എടുക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് മുമ്പ് പ്രശ്നം പരിഹരിക്കും. പണി നീണ്ടുപോകുമെന്ന് വാട്ടർ അതോറിറ്റി കരുതിയില്ല. ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group