തിരുവനന്തപുരത്ത് 11 വയസ്സുകാരിയെ പീഡിപ്പിച്ച അധ്യാപകനെതിരെ പോക്‌സോ കേസ്; കുറ്റം അറിഞ്ഞിട്ടും രഹസ്യമാക്കി വെച്ച പ്രിൻസിപ്പലിനെതിരെയും കേസെടുത്ത് പോലീസ്
തിരുവനന്തപുരം: പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് എടുത്തു. വട്ടിയൂർക്കാവ് സ്വദേശി അരുൺ മോഹന് (32) എതിരെയാണ് ലൈംഗികാതിക്രമത്തിന് പോക്സോ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തത്.
മണക്കാട് ഒരു സ്‌കൂളിലെ വിദ്യാർത്ഥിനിയായ കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സംഭവം കുട്ടി കൂട്ടുകാരോടും അവർ ആയയോടും പറഞ്ഞു. തുടർന്ന് ഇവർ സ്‌കൂൾ പ്രിൻസിപ്പലിനെ വിവരമറിയിച്ചു.
എന്നാൽ പൊലീസിൽ പരാതി നൽകാതെ സംഭവം പ്രിൻസിപ്പൽ രഹസ്യമാക്കി വെച്ചുവെന്നാണ് പൊലീസ് പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റകൃത്യം നടന്ന വിവരം അറിഞ്ഞിട്ടും മറച്ചുവെച്ചതിന് സ്കൂൾ പ്രിൻസിപ്പലിനെതിരെയും കേസ് എടുത്തിട്ടുണ്ടെന്നും ഫോർട്ട് പൊലീസ് അറിയിച്ചു. പ്രിൻസിപ്പലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു. അധ്യാപകനെ റിമാൻഡ് ചെയ്തു.
Third Eye News Live
0