play-sharp-fill
തിരുവനന്തപുരത്ത് കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന; ഇടുക്കി സ്വദേശികളായ രണ്ടുപേർ പിടിയിൽ ; വീട് വാടകയ്ക്കെടുത്താണ് മുട്ടയ്ക്കോട് പോളിടെക്നിക് കോളേജിലെ വിദ്യാർഥികളായ പ്രതികൾ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കഞ്ചാവുമായി രണ്ട് കോളേജ് വിദ്യാർഥികൾ പോലീസ് പിടിയിൽ. ഇടുക്കി സ്വദേശികളായ അനന്തു, കൃസ്റ്റി എന്നിവരാണ് പിടിയിലായത്.

മുട്ടയ്ക്കോട് പോളിടെക്നിക് കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. തിരുവനന്തപുരം വെളറടയിൽ വിദ്യാർഥികൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയം തോന്നിയ നാട്ടുകാർ വെള്ളറട പോലീസിനെ വിവരം അറിയിക്കുക ആയിരുന്നു. നാട്ടുകാരെ കണ്ട് സംഘത്തിലെ ശ്രീജിത്ത് എന്ന ആൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് രണ്ടുപേരെ പിടികൂടുകയും കയ്യിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ അതിനുള്ളിൽ കഞ്ചാവ് കണ്ടെത്തുകയായിരുന്നു.

പ്രതികൾ കോളേജ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങൾ ആണ്. ഇവരെക്കുറിച്ച് വിശദമായ ഒരു അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.