play-sharp-fill
നഗരം കാണാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ  സവാരിയുമായി കെഎസ്ആർടിസി; തലസ്ഥാന ന​ഗരിയിലെ യാത്രാപ്രേമികൾക്കായി വരുന്നു നൈറ്റ് റൈഡേഴ്സ് ബസുകൾ

നഗരം കാണാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ സവാരിയുമായി കെഎസ്ആർടിസി; തലസ്ഥാന ന​ഗരിയിലെ യാത്രാപ്രേമികൾക്കായി വരുന്നു നൈറ്റ് റൈഡേഴ്സ് ബസുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നഗരം കാണാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ സവാരിയുമായി കെഎസ്ആർടിസിയുടെ ‘നൈറ്റ് റൈഡേഴ്സ്’ ബസുകൾ വരുന്നു. ടൂറിസ്റ്റുകളെ ഉദ്ദേശിച്ചു നടത്തുന്ന സർവീസുകൾ ആദ്യം തിരുവനന്തപുരത്തും തുടർന്ന് , കൊച്ചി ,കോഴിക്കോട്, പാലക്കാട് നഗരങ്ങളിലുമാണ് കൊണ്ടുവരുന്നത്.


തിരുവനന്തപുരം നഗരത്തിൽ എല്ലാ പ്രദേശങ്ങളും ചുറ്റിക്കറങ്ങിയ ശേഷം കോവളത്തേക്കു പോകും. അവിടെ യാത്രക്കാർക്കു കുറച്ചു സമയം ചെലവിടാം. തിരികെ വീണ്ടും നഗരത്തിലേക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യക്കാരുണ്ടെങ്കിൽ രാത്രി 12ന് ശേഷവും ഇത്തരം സർവീസുകൾ ആലോചിക്കുന്നുണ്ട്. നിലവിൽ 4 ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിർമാണം നടത്തുന്നത്. പഴയ ബസുകളാണ് രൂപാന്തരം വരുത്തുന്നത്.

മഴയിൽ നനഞ്ഞാൽ കേടാകാത്ത സീറ്റും സ്പീക്കറുമൊക്കെയാണ് ബസിൽ സ്ഥാപിക്കുന്നത്. ആവശ്യമെങ്കിൽ മഴക്കാലത്തും സർവീസ് നടത്താൻ സുതാര്യമായ മേൽക്കൂര സ്ഥാപിക്കും. 250 രൂപയാണ് ഒരാൾക്ക് ടിക്കറ്റ്. സ്നാക്സും ലഘുപാനീയങ്ങളും നൽകും. വെക്കേഷൻ കാലത്ത് വിദ്യാർഥികൾക്കു പ്രത്യേക ടൂർ പാക്കേജും പ്രഖ്യാപിക്കും.