play-sharp-fill
പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിൽ തീപിടിത്തം; ജീവനക്കാരി ഉൾപ്പെടെ 2 പേർ മരിച്ചു

പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിൽ തീപിടിത്തം; ജീവനക്കാരി ഉൾപ്പെടെ 2 പേർ മരിച്ചു

തിരുവനന്തപുരം: പാപ്പനംകോട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ ഇൻഷുറൻസ് ഓഫീസിൽ തീപിടിത്തം. ഗുരുതരമായി പൊള്ളലേറ്റ രണ്ടു പേർ മരിച്ചു. ജീവനക്കാരിയായ വൈഷ്ണ (34) ആണ് മരിച്ചത്. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

 

ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. പാപ്പനംകോട് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിലെ രണ്ട് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇൻഷുറൻസ് കമ്പനിയുടെ ഓഫീസ് പൂർണമായി കത്തിനശിച്ചതായാണ് വിവരം.

 

അപകടകാരണം ഇതുവരെയും വ്യക്തമല്ല. എസി പൊട്ടിത്തെറിച്ചതോ അല്ലെങ്കിൽ ഷോട്ട് സർക്യൂട്ട് ആവാനും സാധ്യതയുണ്ടെന്ന് പ്രാഥമിക നിഗമനം. തീ വിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു. സ്ഫോടക ശബ്ദം കേട്ടതായി സമീപവാസികൾ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group