play-sharp-fill
തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വൻ തീപിടുത്തം; വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള  ചായക്കടയിൽ നിന്നാണ് തീപടർന്നത്; നാലോളം കടകളിലേക്ക് തീ വ്യാപിച്ചു

തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വൻ തീപിടുത്തം; വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള ചായക്കടയിൽ നിന്നാണ് തീപടർന്നത്; നാലോളം കടകളിലേക്ക് തീ വ്യാപിച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കടുത്ത ചൂടിനിടെ തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ തീപിടിത്തം. ബസ് വെയിറ്റിങ് ഷെഡിനോട് ചേർന്നുള്ള ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടർന്നു. ആളുകളെ ഒഴിപ്പിച്ച് സ്ഥലത്ത് തീയണക്കാൻ അഗ്നിരക്ഷാ സേന ശ്രമം തുടങ്ങി.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു. തീപിടുത്തമുണ്ടായ ഉടനെ മറ്റു കടകളിലെ സാധനങ്ങൾ മാറ്റിയതിനാൽ പൂർണമായി കത്തിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥലത്ത് വലിയ തോതിൽ പുക ഉയർന്നിട്ടുണ്ട്. ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇവിടം. പഴവങ്ങാടി ഗണപതി കോവിലിനോട് ചേർന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായത്. ആളുകൾ പ്രദേശത്ത് തടിച്ച് കൂടിയിട്ടുണ്ട്.

കിഴക്കേക്കോട്ടയിൽ വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്. തീ നിയന്ത്രണവിധേയമായെന്ന് സ്ഥലം സന്ദർശിച്ചു മന്ത്രി ആന്റണി രാജു പറഞ്ഞു.