‘കുഴിനഖം’ വെട്ടാൻ ഗവൺമെന്റ് ഡോക്ടർ കളക്ടറുടെ വീട്ടിൽ: അധികാര ദുർവിനിയോഗം നടത്തി കളക്ടർ
തിരുവനന്തപുരം: ജില്ലാ കളക്ടർ ജെറോമിക് ജോർജിനെതിരെ കെ.ജി.എം.ഒ.എ. (കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ) രംഗത്ത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഡോക്ടറെ സ്വകാര്യ ആവശ്യത്തിനായി വീട്ടിലേക്ക് വിളിച്ചു വരുത്തിയെന്നാണ് പരാതി.
കുഴിനഖത്തിന്റെ ചികിത്സയ്ക്കായാണ് ഡോക്ടറെ കളക്ടർ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന് വീട്ടിൽ കാത്തിരിക്കേണ്ടി വന്നു. ജനറൽ ആശുപത്രിയിലെ ഡ്യൂട്ടിയിലുള്ള ഡോക്ടറെ സ്വകാര്യ ആവശ്യത്തിനായി വിളിച്ചുവരുത്തിയത്. കളക്ടർ ഇവിടെ അധികാരം ദുർവിനിയോഗം നടത്തിയെന്നാണ് ആരോപണം. തിരക്കേറിയ ഓഫീസിൽ പൊതുജനങ്ങൾക്ക് സേവനം നൽകിക്കൊണ്ടിരുന്ന ഡോക്ടറെ അധികാര ദുർവിനിയോഗം നടത്തിക്കൊണ്ട് സ്വകാര്യ ആവശ്യത്തിന് വിളിച്ച് വരുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് കെ.ജി.എം.ഒഎ കുറ്റപ്പെടുത്തി.
ആരോഗ്യവകുപ്പിലെ ഡോക്ടർമാരോട് മാന്യമായ ഇടപെടാൻ ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group