ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജ് കാന്റീനിൽ വിളമ്പിയ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി: കാന്റീൻ പൂട്ടിച്ച് ഭക്ഷ്യ സുരക്ഷാ വിഭാഗം
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജിലെ കാന്റീനിൽ വിളമ്പിയ സാമ്പാറില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തി. തുടർന്ന് പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. വിദ്യാർത്ഥി സംഘടനയായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാന്റീന്‍ പൂട്ടിച്ചു.
ഭക്ഷ്യസുരക്ഷ വിഭാഗം കാന്റീനിലെത്തി പരിശോധന നടത്തുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ പരിശോധനയില്‍ പിഴ ഈടാക്കി താത്കാലികമായി കാന്റീന്‍ അടപ്പിച്ചു.
കാന്റീനിലെ സാഹചര്യം മെച്ചപ്പെടുത്തിയതിന് ശേഷം മാത്രമേ കാന്റീന്‍ തുറക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0