50 അടി താഴ്ചയുള്ള കിണറ്റിലേക്ക് അബദ്ധത്തിൽ വീട്ടമ്മ വീണു; വീഴ്ചയിൽ മോട്ടോർ പമ്പിന്റെ പൈപ്പിൽ പിടിച്ച് തൂങ്ങി കിടന്നു; ശേഷം അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി; ഒഴിവായത് വൻ അപകടം
തൃശൂര്‍: കിണറ്റിൽ വീണ് വീട്ടമ്മയെ രക്ഷിച്ച് ഫയര്‍ഫോഴ്സ്. തൃശൂര്‍ അരിമ്പൂർ കൈപ്പിള്ളിയിലാണ് കിണറ്റിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് രക്ഷിച്ചു കരക്ക് കയറ്റിയത്. പൈനോത്ത് വടക്കേത്തല വീട്ടിൽ മോളി (57) യാണ് 50 അടി താഴ്ച്ചയുള്ള കിണറ്റിൽ വീണത്.
വീഴ്ചയിൽ മോട്ടോര്‍ പമ്പിന്റെ പൈപ്പിൽ പിടിച്ച് തൂങ്ങി കിടക്കുകയായിരുന്നു. പൈപ്പിൽ തൂങ്ങി നിന്നതാണ് രക്ഷയായത്.
സംഭവം അറിഞ്ഞ് തൃശൂരിൽ നിന്ന് അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. തുടര്‍ന്ന് രക്ഷാഉപകരണങ്ങള്‍ ഉപയോഗിച്ച് മോളിയെ അഗ്നിരക്ഷാ സേന കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു. നെറ്റ് കെട്ടി താഴേ ഇറക്കിയശേഷം അതിൽ മുകളിലേക്ക് ഉയര്‍ത്തികൊണ്ടുവരുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉടൻ തന്നെ തൃശൂരിലെ ആശുപത്രിയിലെത്തിച്ച പ്രാഥമിക ശുശ്രൂഷകള്‍ നൽകി.
Third Eye News Live
0