video
play-sharp-fill
ത്രിപുരയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി ; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

ത്രിപുരയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി ; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

അഗര്‍ത്തല: ത്രിപുരയിലെ ധര്‍മ്മനഗറിന് സമീപം റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു

ധര്‍മ്മനഗറില്‍ നിന്ന് 72 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണ്ടെത്തല്‍. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അതേസമയം, മൊറോക്കോയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ ഉണ്ടായ അതിശക്തമായ ഭൂകമ്ബത്തില്‍ മരിച്ചവരുടെ എണ്ണം 800 കടന്നു. 6. 8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായ മാരാകേഷിന്റെ തെക്ക് പടിഞ്ഞാറ് 72 കിലോമീറ്റര്‍ അകലെയായി രാത്രി 11:11ന് ഉണ്ടായതായി യു എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീരപ്രദേശങ്ങളായ റബാത്, കസബ്ളാംഗ, എസോയിറ എന്നിവിടങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ 632 പേ‌ര്‍ മരണപ്പെട്ടുവെന്ന് ആഭ്യന്തര വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

പകുതിയില്‍ കൂടുതലും ഹൗസ്, ടറൗഡന്റ് പ്രവിശ്യയിലെ ആളുകളാണ് കൊല്ലപ്പെട്ടത്. 329 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ 51 പേരുടെ നില ഗുരുതരമാണെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. കനത്ത നാശനഷ്ടമാണ് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. പലയിടങ്ങളിലും വൈദ്യുതി നിലച്ചു. അനേകം കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.