play-sharp-fill
സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസ്: യുവതിക്കെതിരെ പള്ളിക്കമ്മറ്റി

സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസ്: യുവതിക്കെതിരെ പള്ളിക്കമ്മറ്റി

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ മുത്തലാഖ് കേസിൽ യു​വ​തി​ക്കെ​തി​രെ പ​ള്ളി​ക്ക​മ്മ​റ്റി​ രം​ഗ​ത്ത്. യുവതിയെ ഭർത്താവ് മൊഴി ചൊല്ലിയിട്ടില്ലെന്നും അതിനാൽ തന്നെ മു​ത്ത​ലാ​ക്ക് ന​ട​പ​ടിക്ക് സാ​ധു​ത​യി​ല്ലെ​ന്നും ​നെ​ല്ലി​ക്കു​ത്ത് പ​ള്ളി കമ്മിറ്റി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

മു​ത്തലാ​ക്കി​ന്‍റെ പേ​രി​ല്‍ കൊ​ടി​യ​ത്തൂ​ര്‍ ചെ​റു​വാ​ടി ചു​ള്ളി​ക്കാ​പ​റ​മ്പ് ക​ണ്ട​ങ്ങ​ല്‍ വീ​ട്ടി​ല്‍ ഇ.​കെ.​ഉ​സാ​മി​നെ കഴിഞ്ഞ 16നാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഈ നടപടി ശരിയല്ലെന്നും കു​മാ​ര​ന​ല്ലൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യു​ള്ള വി​വാ​ഹം വേ​ര്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നുമാണ് നെ​ല്ലി​ക്കു​ത്ത് പ​ള്ളി കമ്മിറ്റി ഭാ​ര​വാ​ഹി​ക​ള്‍ പറയുന്നത്.


അ​തേ​സ​മ​യം മു​ത്ത​ലാ​ക്ക് ചൊ​ല്ലി​യി​ല്ലെന്ന ഉ​സാ​മി​ന്‍റെ വാ​ദം ത​ള്ളി യു​വ​തി രം​ഗ​ത്തെ​ത്തി. ചൊ​ല്ലി​യ​ത് മു​ത്ത​ലാ​ക്ക് ത​ന്നെ​യാണെ​ന്നും ഓ​ഗ​സ്റ്റ് ഒ​ന്നി​ന് വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി​യാ​ണ് ഭ​ര്‍​ത്താ​വ് മു​ത്ത​ലാ​ഖ് ചൊ​ല്ലി​യ​തെ​ന്നും യു​വ​തി പ​റ​ഞ്ഞു. തൻ്റെ പിതാവിന്റെയും ബന്ധുക്കളുടെയും മുന്നില്‍ വച്ച് ഒന്നിച്ച് മൂന്നു മൊഴിചൊല്ലിയാണ് ഭർത്താവ് വിവാഹ ബന്ധം വേർപെടുത്തിയതെന്നും മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ചെ​യ്യാ​നാ​ണ് ഭർത്താവ് ഇങ്ങനെ ചെയ്തതെന്നും യുവതി ആരോപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group