മദ്യലഹരിയില്‍ ആനയുമായി റോഡിലൂടെ യാത്ര ; വൈക്കം മഹാദേവക്ഷേത്രത്തിലെ രണ്ടാം പാപ്പാൻ പോലീസ് കസ്റ്റഡിയിൽ ; കസ്റ്റഡിയിലെടുത്ത യുവാവ് തിരുനക്കര ശിവന്റെ രണ്ടാം പാപ്പാൻ
സ്വന്തം ലേഖകൻ
വൈക്കം: മദ്യലഹരിയില്‍ ആനയുമായി റോഡിലൂടെ എത്തിയ പാപ്പാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആനയായ തിരുനക്കര ശിവന്റെ രണ്ടാം പാപ്പാൻ നവീനെയാണ് കസ്റ്റഡിയിലെടുത്തത്.
ഇന്നലെ വൈകിട്ട് 5 ഒാടെയാണ് സംഭവം. പകല്‍ തോട്ടകം ഭാഗത്തെ ഒരു വീട്ടില്‍ ആനയെ തളച്ച് സുഹൃത്തുക്കളുമായി മദ്യപിച്ച ശേഷം വൈകിട്ട് തിരികെ പോരുമ്ബോള്‍ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തുമ്ബോള്‍ ആനയുടെ മുകളിലായിരുന്നു നവീൻ. ആനയെ വൈക്കം മഹാദേവക്ഷേത്രത്തില്‍ തളച്ച ശേഷം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വൈദ്യ പരിശോധന നടത്തി കേസെടുത്ത് വിട്ടയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുനക്കര ശിവന് നിലവില്‍ ഒന്നാം പാപ്പാനില്ല. രണ്ടാം പാപ്പാൻ നവീനും സഹായിയുമാണ് ആനയ്ക്കൊപ്പമുള്ളത്. വൈത്തഷ്ടമിക്ക് മുന്നോടിയായുള്ള പുളളി സന്ധ്യവേലയുടെ എഴുന്നള്ളത്തുകള്ക്കായാണ് തിരുനക്കര ശിവൻ വൈക്കത്തെത്തിയത്. ഇന്ന് മുതല്‍ ഒന്നിടവിട്ട നാല് ദിവസങ്ങളിലായാണ് സന്ധ്യവേല നടക്കുന്നത്.