ലോറിക്ക് പിന്നില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം

ലോറിക്ക് പിന്നില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്; നാല് പേരുടെ നില ഗുരുതരം

സ്വന്തം ലേഖിക

കൊച്ചി: വൈറ്റില ചക്കരപറമ്പില്‍ ലോറിക്ക് പിന്നില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലര്‍ ഇടിച്ച് 12 പേര്‍ക്ക് പരിക്ക്.

ഡ്രൈവര്‍ ഉള്‍പ്പടെ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി 12 മണിയോടെയായിരുന്നു സംഭവം. ആന്ധ്രയില്‍ നിന്നെത്തിയ ശബരിമല തീര്‍ത്ഥാടകരുടെ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

വൈറ്റില ചക്കരപറമ്പിന് സമീപത്തെത്തിയപ്പോള്‍ ലോറിക്ക് പിന്നിലേക്ക് ട്രാവലര്‍ ഇടിക്കുകയായിരുന്നു.

ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ ട്രാവലറില്‍ നിന്ന് പുറത്തെടുത്തത്.

15 പേരില്‍ അധികം വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം.