സംസ്ഥാനത്ത് 28 സി ഐ മാർക്ക് സ്ഥലംമാറ്റം; കോട്ടയം ജില്ലയിൽ ചങ്ങനാശേരി, കറുകച്ചാൽ, പാമ്പാടി, കാഞ്ഞിരപ്പള്ളി, കോട്ടയം ഈസ്റ്റ്, തലയോലപറമ്പ്, കുമരകം എന്നീ സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാർക്കാണ് സ്ഥലം മാറ്റം;സ്ഥലം മാറ്റിയവരിൽ കോട്ടയത്തെ ഗുണ്ടാ നേതാവുമായുള്ള ബന്ധത്തിൻ്റെ പേരിൽ സസ്പെൻഷനിലായ സിഐയും
സ്വന്തം ലേഖകൻ
കോട്ടയം:സംസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള 28 സി ഐ മാർക്ക് സ്ഥലംമാറ്റം.
കോട്ടയം ജില്ലയിൽ ചങ്ങനാശേരി, കറുകച്ചാൽ, പാമ്പാടി, കാഞ്ഞിരപ്പള്ളി, കോട്ടയം ഈസ്റ്റ്, തലയോലപറമ്പ്, കുമരകം എന്നീ സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാർക്കാണ് സ്ഥലം മാറ്റം
സ്ഥലം മാറ്റിയവരിൽ കോട്ടയം പാലായിലെ ഗുണ്ടാ നേതാവുമായുള്ള ബന്ധത്തിൻ്റെ പേരിൽ സസ്പെൻഷനിലായ സിഐയുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കറുകച്ചാലിൽ നിന്ന് റിച്ചാർഡ് വർഗീസിനെ ചങ്ങനാശ്ശേരിയിലേക്കും, എറണാകുളം ഊന്നുകൽ സ്റ്റേഷനിൽനിന്നും കെ ജി ഋഷികേശ് നായരെ കറുകച്ചാലിലേക്കും, ചങ്ങനാശ്ശേരി സ്റ്റേഷനിലെ പ്രശാന്ത് കുമാർ കെ ആറിനെ പാമ്പാടിയിലേക്കും, പാമ്പാടി സ്റ്റേഷനിലെ ശ്രീജിത്ത് യുവിന് കോട്ടയം ഈസ്റ്റിലേക്കും, കോട്ടയം ഈസ്റ്റിലെ റിജോ പി ജോസഫിനെ കാഞ്ഞിരപ്പള്ളിയിലേക്കും, കുമരകം സ്റ്റേഷനിൽ നിന്ന് മനോജ് റ്റിയെ തലയോലപ്പറമ്പിലേക്കും, തലയോലപറമ്പിലെ ബിൻസ് ജോസഫിനെ കുമരകത്തേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.