ദേ ..വീണ്ടും ട്രെയിനിനടിയിൽ റെയിൽവേ ട്രാക്കിൽ ഒരാൾ: മരണത്തിനും ജീവിതത്തിനുമിടയിൽ: ട്രെയിൻ കടന്നുപോകുന്നതുവരെ ശ്വാസമടക്കി കിടന്നു: ഒരു സ്ത്രീയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
aiഡൽഹി: അപ്രതീക്ഷിതമായി ഓടിയെത്തിയ ട്രെയിന്‍ മുന്നില്‍ നിന്നും രക്ഷപ്പെടാനായി പാളത്തിന് സമാന്തരമായി കിടന്ന കണ്ണൂര്‍ സ്വദേശിയായ പവിത്രന്റെ വാര്‍ത്ത വന്നിട്ട് അധിക ദിവസങ്ങളായില്ല.
അതിന് മുമ്പ് തന്നെ സമാനമായ ഒരു വാര്‍ത്ത ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നും പുറത്ത് വരികയാണ്. ഒരു തീവണ്ടി കടന്നു പോകുമ്പോള്‍ അതിനടിയിലായി റെയില്‍വേ ട്രാക്കില്‍ കിടക്കുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്.
സംഭവത്തിന് ദൃക്സാക്ഷികളായവരെയും വീഡിയോ കണ്ടവരെയും ഒരുപോലെ അമ്പരപ്പിച്ച ഈ സംഭവം മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സിലാണ് പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു തീവണ്ടി അതിവേഗത്തില്‍ കടന്നു പോകുന്നതാണ് വീഡിയോയുടെ തുടക്കം. ഈ സമയം തന്നെ ആളുകള്‍ ഉച്ചത്തില്‍ ‘അവിടെത്തന്നെ കിടക്കുക എഴുന്നേല്‍ക്കരുത്’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറയുന്നത് കേള്‍ക്കാം. ഈസമയം ഒരു സ്ത്രീ പാളത്തിലൂടെ കടന്ന് പോകുന്ന ട്രെയിനിന് അടിയിലായി പാളത്തിന് സമാനന്തരമായി കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ആളുകള്‍ ബഹളം തുടർന്ന് അല്പസമയത്തിന് ശേഷം ട്രെയിൻ നിർത്തുന്നു.
അപ്പോള്‍ ട്രെയിനില്‍ അടിയില്‍ നിന്നും സ്ത്രീ സുരക്ഷിതയായി പുറത്തുവരുന്നതും ആളുകള്‍ കൈയടിക്കുന്നതും വീഡിയോയില്‍ കാണാം. ഏറെ ആശങ്കപ്പെടുത്തുന്ന നിമിഷങ്ങള്‍ക്കൊടുവില്‍ സ്ത്രീ സുരക്ഷിതമായി പുറത്ത് വന്നപ്പോള്‍ സംഭവത്തിന് സാക്ഷികളായവർ ‘മാതാ റാണി കീ ജയ്’ എന്ന് വിളിച്ച് ദൈവത്തിന് നന്ദി പറയുന്നതും കേള്‍ക്കാം.
‘
അബദ്ധത്തില്‍ ഒരു സ്ത്രീ റെയില്‍വേ ട്രാക്കില്‍ വീണു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ആർമി സ്പെഷ്യല്‍ ഗുഡ്സ് ട്രെയിൻ ആയിരുന്നു ആ സമയം പാളത്തിലൂടെ കടന്നുവന്നത്. സ്ത്രീ ട്രാക്കിന്റെ നടുവില്‍ അനങ്ങാതെ കിടന്നതിനാല്‍ അപകടമൊന്നും സംഭവിച്ചില്ല.
ട്രെയിൻ മുഴുവൻ അവളുടെ മുകളിലൂടെ കടന്നുപോയി. സ്ത്രീ തികച്ചും സുരക്ഷിതയാണ്. റെയില്‍വേ പാളങ്ങള്‍ മുറിച്ചു കിടക്കുമ്പോള്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് വീഡിയോ കണ്ട സമൂഹ മാധ്യമ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.