ട്രെയിനിൽ ടിക്കറ്റ് എടുക്കുന്നതിൽ അഭിമാനംകൊള്ളുന്ന മലയാളി കുത്തിക്കീറി കുളമാക്കിയത് വേണാടിന്റെ ആധുനിക ബോഗി: ടിക്കറ്റെടുക്കുന്ന മലയാളിയേക്കാൾ ഭേദം കള്ളവണ്ടി കയറുന്ന ബംഗാളിയെന്ന് റെയിൽവേ

ട്രെയിനിൽ ടിക്കറ്റ് എടുക്കുന്നതിൽ അഭിമാനംകൊള്ളുന്ന മലയാളി കുത്തിക്കീറി കുളമാക്കിയത് വേണാടിന്റെ ആധുനിക ബോഗി: ടിക്കറ്റെടുക്കുന്ന മലയാളിയേക്കാൾ ഭേദം കള്ളവണ്ടി കയറുന്ന ബംഗാളിയെന്ന് റെയിൽവേ

സ്വന്തം ലേഖകൻ

കൊച്ചി: ട്രെയിനിന്റെ ബാത്ത്‌റൂമിൽ ആരും കാണാതെ എന്ത് തോന്ന്യവാസവും എഴുതുന്ന മലയാളി തന്റെ തോന്ന്യവാസം മുഴുവൻ ഇത്തവണ തീർത്തത് വേണാട് എക്‌സ്പ്രസിന്റെ ആധുനിക കോച്ചിൽ.

ആധുനിക കോച്ച് നിർമ്മിച്ച് , അത്യാധുനിക സംവിധാനങ്ങളുടെ പുറത്തിറക്കിയ വേണാട് എക്‌സ്പ്രസിന്റെ കോച്ച് കുത്തിക്കീറി നാശമാക്കിയാണ് മലയാളി പ്രതികരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിക്കറ്റ് എടുത്ത് മാത്രം ട്രെയിനിൽ കയറുന്നവർ എന്ന് അഭിമാനം കൊണ്ടിരുന്ന മലയാളികളാണ് ഇപ്പോൾ ഇത്തരത്തിൽ പ്രതികരിച്ചിരിക്കുന്നത്. 90 ശതമാനവും മലയാളികൾ മാത്രം ഉപയോഗിക്കുന്ന കോച്ചുകൾക്കാണ് ഇപ്പോൾ ഈ ഗതി ഉണ്ടായിരിക്കുന്നത്.

വേണാട് എക്‌സ്പ്രസിന്റെ പുതിയ കോച്ചുകളാണ് ട്രെയിനിലെ യാത്രക്കാരായ സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. ആധുനിക കോച്ചുകളുടെ സീറ്റുകൾ കുത്തിക്കീറിയും സീറ്റ് ലിവറുകൾ കേടു വരുത്തിയുമാണ് അഴിഞ്ഞാട്ടം.

ചില സീറ്റുകളുടെ മുൻവശം മൂർച്ചയേറിയ ഉപകരണം ഉപയോഗിച്ചു കുത്തിക്കീറിയ നിലയിലാണ്. പുഷ്ബാക്ക് സീറ്റിന്റെ ലിവറുകളും കേടു വരുത്തിയിട്ടുണ്ട്. ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) റേക്കുമായി നവംബർ ഏഴ് മുതലാണ് വേണാട് എക്‌സ്പ്രസ് ഷൊർണൂർ- തിരുവനന്തപുരം പാതയിൽ സർവീസ് നടത്തുന്നത്.

സീറ്റും മറ്റും നശിപ്പിക്കപ്പെട്ടതായി കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽപ്പെട്ടത്. ഇതു സംബന്ധിച്ചു റെയിൽവേ റിപ്പോർട്ട് തേടിയിട്ടുണ്ട്. ആരാണ് നാശം വരുത്തിയതെന്നു കണ്ടെത്താനായിട്ടില്ല. വേണാടിന്റെ കോച്ചിൽ വരുത്തിയ നാശനഷ്ടം സാമൂഹിക മാധ്യമങ്ങളിലും ചർച്ചയായി. മികച്ച സൗകര്യങ്ങൾ ഉള്ള കോച്ചിൽ നാശം വരുത്തിയതിൽ പ്രതിഷേധം ഉയരുന്നുണ്ട്. സർവീസ് ആരംഭിച്ച ആദ്യ ദിവസങ്ങളിൽത്തന്നെ കോച്ചുകളിൽ കേടുപാടുകൾ വരുത്തിയെന്നാണ് റെയിൽവേ അധികൃതരുടെ നിഗമനം.

കേരളത്തിനു ലഭിച്ച ആധുനിക ത്രീഫേസ് മെമുവിൽ ആദ്യ ദിനം തന്നെ മോഷണം നടന്നിരുന്നു. അതിന് പിന്നാലെയാണ് വേണാട് എക്‌സ്പ്രസിലെ ആധുനിക കോച്ചുകളുടെ സീറ്റുകൾ കിത്തിക്കീറിയും മറ്റും നാശം വരുത്തിയിരിക്കുന്നത്.