കോവിഡ് പിടിമുറുക്കുന്നു; ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തും റെയിൽവേയ്ക്ക് തിരിച്ചടിയാകുന്നു; ഇന്ന്  മു​ത​ല്‍ ഈ ​മാ​സം 30 വ​രെ നാ​ല്​ ട്രെ​യി​ന്‍ സ​ര്‍​വി​സു​ക​ള്‍ റ​ദ്ദാ​ക്കി​

കോവിഡ് പിടിമുറുക്കുന്നു; ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തും റെയിൽവേയ്ക്ക് തിരിച്ചടിയാകുന്നു; ഇന്ന് മു​ത​ല്‍ ഈ ​മാ​സം 30 വ​രെ നാ​ല്​ ട്രെ​യി​ന്‍ സ​ര്‍​വി​സു​ക​ള്‍ റ​ദ്ദാ​ക്കി​

സ്വന്തം ലേഖകൻ

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന്​ ശ​നി​യാ​ഴ്ച മു​ത​ല്‍ ഈ ​മാ​സം 30 വ​രെ നാ​ല്​ ട്രെ​യി​ന്‍ സ​ര്‍​വി​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യി ദ​ക്ഷി​ണ റെ​യി​ല്‍​വേ പാ​ല​ക്കാ​ട്​ ഡി​വി​ഷ​ന്‍ അ​റി​യി​ച്ചു.

ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​വും യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​തു​മാ​ണ്​ താ​ല്‍​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കാ​ന്‍ കാ​ര​ണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

16610 മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍-​കോ​ഴി​ക്കോ​ട്​ എ​ക്സ്​​പ്ര​സ്, 06481 കോ​ഴി​ക്കോ​ട്​-​ക​ണ്ണൂ​ര്‍ അ​ണ്‍​റി​സ​ര്‍​വ്​​ഡ്​ എ​ക്സ്​​പ്ര​സ്, 06469 ക​ണ്ണൂ​ര്‍-​കോ​ഴി​ക്കോ​ട്​ അ​ണ്‍​റി​സ​ര്‍​വ്​​ഡ്​ എ​ക്​​സ്​​പ്ര​സ്, 06491 ചെ​റു​വ​ത്തൂ​ര്‍-​മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ സ​ര്‍​വി​സാ​ണ്​ റ​ദ്ദാ​ക്കി​യ​ത്.

ശനിയാഴ്​ച മുതല്‍ 27 വരെ നാലു ​ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വെ നേരത്തെ അറിയിച്ചിരുന്നു. നാഗര്‍ കോവില്‍ -കോട്ടയം എക്സ്പ്രസ് (16366), കൊല്ലം -തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06425), ​കോട്ടയം -കൊല്ലം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06431), തിരുവനന്തപുരം -നാഗര്‍കോവില്‍ അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06435) എന്നിവയാണ് 27 വരെ റദ്ദാക്കിയത്.