play-sharp-fill
വിഷപ്പാമ്പിനെ ദേഹത്തേക്ക് എറിഞ്ഞ് പണം തട്ടും; തടയാൻ പോലീസ് പോലും വരില്ല; ട്രെയിൻ യാത്രയിൽ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് മലയാളിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അശ്വിൻ

വിഷപ്പാമ്പിനെ ദേഹത്തേക്ക് എറിഞ്ഞ് പണം തട്ടും; തടയാൻ പോലീസ് പോലും വരില്ല; ട്രെയിൻ യാത്രയിൽ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് മലയാളിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അശ്വിൻ

തീവണ്ടിയാത്രകള്‍ ആർക്കും ഒരിക്കലും മറക്കാനാവില്ല. അത്രക്കും ആസ്വാദ്യകരമാണ് ടൈനിലൂടെയുള്ള യാത്രകള്‍. എന്നാല്‍ മറക്കുന്നത് പോയിട്ട് ഒന്ന് ഓർക്കാൻ പോലും പേടിക്കുന്ന അനുഭവം ട്രെയിൻ യാത്രയില്‍ ഉണ്ടായാലോ?

അങ്ങനെയൊരു അനുഭവം പങ്കുവെക്കുകയാണ് മലയാളിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അശ്വിന്‍. ഉത്തരേന്ത്യയിലൂടെയുള്ള ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ ഞെട്ടിക്കുന്ന ദുരനുഭവമാണ് അശ്വിന്‍ വീഡിയോയില്‍ പങ്കുവെക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കകം വൈറലായി.

ട്രെയിന്‍ യാത്രക്കാരില്‍ നിന്ന് പണം തട്ടുന്ന സംഘത്തെ പറ്റിയാണ് അശ്വിന്‍ വീഡിയോയില്‍ പറയുന്നത്. ജനറല്‍ കമ്ബാര്‍ട്ട്‌മെന്റിലായിരുന്നു അശ്വിന്റെ യാത്ര. മൂര്‍ഖന്‍ പാമ്ബിനെ എടുത്ത് യാത്രക്കാരുടെ ദേഹത്തേക്ക് ഇട്ടാണ് സംഘം പണം തട്ടുന്നതെന്ന് അശ്വിന്‍ വീഡിയോയില്‍ പറയുന്നു. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തുള്ള ഗ്രാമത്തില്‍ നിന്നുള്ള സംഘമാണ് ഇതെന്ന് ട്രെയിനിലുണ്ടായിരുന്നവര്‍ പറഞ്ഞതായി അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. ഇവരെ തൊടാന്‍ പോലീസ് പോലുമെത്തില്ല. വിഷപ്പല്ല് പോലും നീക്കം ചെയ്യാത്ത പാമ്ബാകാം അവരുടെ കൈവശമുള്ളതെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.