ശക്തമായ മഴ, മണ്ണിടിച്ചിൽ; തിരുവനന്തപുരം നാഗർ കോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു; രണ്ട് ട്രെയിനുകൾ പൂർണ്ണമായി റദ്ദാക്കി; ഭാഗികമായി നിർത്തലാക്കിയത് നിരവധി ട്രെയിനുകൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്നു. റെയിൽവേ ട്രാക്കിൽ മൂന്നിടത്ത് മണ്ണിടിഞ്ഞു. പാറശ്ശാലയിലും എരണിയിലും കുഴിത്തുറയിലുമാണ് മണ്ണിടിഞ്ഞത്. കന്യാകുമാരി നാഗർകോവിൽ റൂട്ടിൽ പാളത്തിൽ വെള്ളം കയറി. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം നാഗർ കോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. രണ്ട് ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.
കന്യാകുമാരി – തിരുവനന്തപുരം റൂട്ടിൽ പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
- 16366 – നാഗർകോവിൽ – കോട്ടയം പാസഞ്ചർ (13/11/21)
- 16127 – ചെന്നൈ എഗ്മോർ – ഗുരുവായൂർ എക്സ്പ്രസ് (14/11/21)
ഭാഗികമായി റദ്ദാക്കിയത്
- 16525 – കന്യാകുമാരി -ബെംഗളുരു ഐലൻഡ് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് തുടങ്ങും, തിരികെ തിരുവനന്തപുരത്ത് സർവീസ് അവസാനിപ്പിക്കും
- 16723 – ചെന്നൈ എഗ്മോർ – കൊല്ലം അനന്തപുരി എക്സ്പ്രസ് നാഗർകോവിൽ വരെ മാത്രം, ഇന്നത്തെ ട്രെയിൻ നാഗർകോവിലിൽ നിന്ന്
- 22627 – തിരുച്ചി – തിരുവനന്തപുരം ഇന്‍റർസിറ്റി നാഗർകോവിൽ വരെ മാത്രം, ഇന്നത്തെ ട്രെയിൻ നാഗർകോവിലിൽ നിന്ന്
- 16128 – ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് നെയ്യാറ്റിൻകരയിൽ സർവീസ് അവസാനിപ്പിക്കും
- 16650 – നാഗർകോവിൽ – മംഗളുരു പരശുറാം തിരുവനന്തപുരത്ത് നിന്ന് തുടങ്ങും
- 12666 – കന്യാകുമാരി – ഹൗറ പ്രതിവാര തീവണ്ടി നാഗർകോവിലിൽ നിന്ന്
- 12633 – ചെന്നൈ എഗ്മോർ – കന്യാകുമാരി എക്സ്പ്രസ് നാഗർകോവിൽ വരെ മാത്രം
Third Eye News Live
0