റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വന്ദേഭാരത് ഇടിച്ച് തെറിപ്പിച്ചു ; കല്ലായിയിൽ കേൾവി പരിമിതിയുള്ള വയോധികന് ദാരുണാന്ത്യം
കോഴിക്കോട് : കല്ലായിയിൽ വന്ദേഭാരത് എക്‌സ്പ്രസ് ഇടിച്ച് വയോധികൻ മരിച്ചു. ഇന്നു രാവിലെ കല്ലായി ചക്കുംകടവ് വച്ചാണ് സംഭവം.
ചക്കുംകടവ് സ്വദേശി പള്ളിപുറായി അബ്ദുൽ ഹമീദ് (65) ആണ് മരിച്ചത്.
കേൾവിക്കുറവുള്ള അബ്ദുൽ ഹമീദ് വീട്ടിൽ നിന്നിറങ്ങി ട്രാക്ക് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0