play-sharp-fill
തിരുനക്കര മൈതാനത്ത് ഗുണ്ടാ നേതാവിന്റെ ആക്രമണത്തിൽ  ബംഗാളിക്ക് പരിക്ക്; നഗരം കീഴടക്കി സാമൂഹ്യ വിരുദ്ധർ

തിരുനക്കര മൈതാനത്ത് ഗുണ്ടാ നേതാവിന്റെ ആക്രമണത്തിൽ ബംഗാളിക്ക് പരിക്ക്; നഗരം കീഴടക്കി സാമൂഹ്യ വിരുദ്ധർ

കോട്ടയം:
ക്രിസ്മസ് ദിനത്തിൽ നഗരത്തിൽ സമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. നഗരമധ്യത്തിൽ തിരുനക്കര മൈതാനത്ത് ഗുണ്ടാ ആക്രമണം. കരിങ്കല്ലിന് അടിയേറ്റ് ബംഗാൾ സ്വദേശിയ്ക്ക് പരിക്ക്. ആക്രമണം നടത്തിയ നിരവധി കേസുകളിൽ പ്രതിയായ ഡ്രാക്കുള ബാബുവിനെ വെസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. ക്രിസ്മസ് ദിവസമായ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
തിരുനക്കര മൈതാനം കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ സംഘങ്ങൾ സ്ഥിരമായി തമ്പടിക്കുന്നതായി തേർഡ് ഐ ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ തമ്പടിക്കുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലും പതിവാണ്. ഉച്ചയോടെ അക്രമി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.
ഇവിടെയുണ്ടായിരുന്ന ബംഗാൾ സ്വദേശിയെ ഡ്രാക്കുള ബാബു ആക്രമിക്കുകയായിരുന്നു. കരിങ്കല്ലിന് തലയ്ക്കടിയേറ്റ ബംഗാൾ സ്വദേശിയെ ഉടൻ തന്നെ നാട്ടുകാരും പൊലീസും ചേർന്ന് ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.