‘ആണത്തമുള്ള ശില്‍പം’; പുരസ്കാര ചിത്രങ്ങള്‍ പങ്കുവെച്ച ടൊവിനോയ്ക്ക് കിടിലൻ കമന്റുമായി രമേശ് പിഷാരടി; എറ്റെടുത്ത് സോഷ്യൽ മീഡിയ

‘ആണത്തമുള്ള ശില്‍പം’; പുരസ്കാര ചിത്രങ്ങള്‍ പങ്കുവെച്ച ടൊവിനോയ്ക്ക് കിടിലൻ കമന്റുമായി രമേശ് പിഷാരടി; എറ്റെടുത്ത് സോഷ്യൽ മീഡിയ

കോട്ടയം: കേരളത്തിലെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ജോസഫ് ഒരുക്കിയ ചിത്രമായ 2018 എന്ന ചിത്രത്തിനാണ് അഭിനയ മികവിനുള്ള രാജ്യാന്തര പുരസ്ക്കാരം ടോവിനോയ്ക്ക് ലഭിച്ചത്.

ടോവിനോയെ അഭിനന്ദിച്ച്‌ നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച പുരസ്‌ക്കാര ചിത്രത്തിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചത്. അതില്‍ ഏറെ ജനശ്രദ്ധ നേടിയത് രമേശ് പിഷാരടി കുറിച്ച കമന്റ് ആണ്.

”നല്ല ആണത്തമുള്ള ശില്‍പം”എന്നാണ് ടോവിനോയുടെ ചിത്രത്തിന് പിഷാരടി നല്‍കിയ കമന്റ്.
പിഷാരടിയുടെ കമന്റിന് മറുപടിയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രസകരമായ പ്രതികരണങ്ങളാണ് കമന്റിനു വരുന്നതും.
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ ‘പ്രതിമ വിവാദ’വുമായി ബന്ധപ്പെടുത്തിയ കമന്റ് വളരെ പെട്ടന്നു തന്നെ സമൂഹമാധ്യമങ്ങളിലും വൈറലായി. ഉരുളയ്ക്കുപ്പേരി പോലുള്ള അടിക്കുറിപ്പുകള്‍ക്കും കമന്റുകള്‍ക്കും പിഷാരടിയെ കഴിഞ്ഞേ വേറെ ആളൊള്ളൂ എന്നാണ് പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.